Related News

വൈഭവിനെയും ഗില്ലിനെയും മറികടന്ന് സഞ്ജു; ഓറഞ്ച് ക്യാപ്പിനായി ചേട്ടനൊരുങ്ങി

Janayugom
Developer Admin

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ നേടിയ വിജയം സഞ്ചു സാംസണിന്റെ സെഞ്ചുറിക്കൊപ്പം ഓറഞ്ച് ക്യാപ് പട്ടികയിലും മുന്നിലെത്തിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുമ്പ് 192 റണ്‍സുമായി 21-ാം സ്ഥാനത്തായിരുന്നു സഞ്ജു. എന്നാല്‍ മുംബൈക്കെതിരായ സെഞ്ചുറിയോടെ സഞ്ജു 293 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴ് കളികളില്‍ രണ്ട് സെഞ്ചുറിയടക്കം 58.60 ശരാശരിയിലും 178.65 സ്ട്രൈക്ക് റേറ്റിലുമാണ് സഞ്ജു. രണ്ട് സെഞ്ചുറികള്‍ നേടിയപ്പോഴും സഞ്ജു നോട്ടൗട്ടായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആയിരുന്നു സഞ്ജുവിന്‍റെ ആദ്യ സെഞ്ചുറി.

റണ്‍വേട്ടക്കാരില്‍ 323 റണ്‍സുമായി ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. 320 റണ്‍സുമായി ഹൈദരബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ രണ്ടാം സ്ഥാനത്തുണ്ട്. 265 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലാണ് സഞ്ജുവിന് പിന്നില്‍ നാലാമത് . വൈഭവ് സൂര്യവംശി(254), വിരാട് കോലി(247), യശസ്വി ജയ്സ്വാള്‍(245), ഇഷാന്‍ കിഷന്‍(238), രജത് പാട്ടീദാര്‍(230), കൂപ്പര്‍ കൊണോളി(223) എന്നിവരാണ് റണ്‍വേട്ടക്കാരുടെ ആദ്യ പത്തിലുള്ളത്.

Previous
യജമാന ശബ്ദം പിന്തുടരുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ
Next
പന്‍സാരെയുടെ വിധിയായിരിക്കും, നാവറക്കും, പുസ്കക പ്രസാധകന് എംഎല്‍എയുടെ വധഭീഷണി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment