Related News

പന്‍സാരെയുടെ വിധിയായിരിക്കും, നാവറക്കും, പുസ്കക പ്രസാധകന് എംഎല്‍എയുടെ വധഭീഷണി

Janayugom
Developer Admin

ശിവജിയെപ്പറ്റിയുള്ള ഗോവിന്ദ് പന്‍സാരെയുടെ പുസ്കത്തിന്റെ പ്രസാധകന് നേരെ വധഭീഷണിയുമായി ശിവസേന (ഷിന്‍ഡെ വിഭാഗം )എംഎല്‍എ സ‍ഞ്ജയ് ഗെയ്ദ് വാദ് .പുസ്തകത്തിന്റെ പ്രസാദകനായ പ്രശാന്ത് അംബിയെ അര്‍ദ്ധരാത്രിയില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.എംഎല്‍എയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോയുമായി പ്രശാന്ത് പരാതി നല്‍കുകയും ചെയ്തു. വീട്ടില്‍ ഇടിച്ച് കയറി ആക്രമിക്കുമെന്നും നാവറുക്കുമെന്നും ഗോവിന്ദ് പന്‍സാരെയുടെ വിധിയായിരിക്കും തനിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പ്രശാന്ത് അംബി പറഞ്ഞു.

ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലായതോടെ എംഎല്‍എയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗോവിന്ദ് പന്‍സാരെ 1988‑ല്‍ ഈ പുസ്തകം എഴുതി. അതിനുശേഷം ഇത് പലതവണ അച്ചടിക്കപ്പെട്ടു, വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. മിക്ക ഇന്ത്യന്‍ ഭാഷകളിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ കഴിയാത്തവര്‍ അതിന്റെ പേരിനെക്കുറിച്ച് ഒരു കോലാഹലം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.ആഭ്യന്തര വകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎല്‍എ ഉപയോഗിച്ച ഭാഷ ഗൗരവമായി കാണുകയും അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,അംബി പറഞ്ഞു.

Pansare’s fate will be the same, Navrak, MLA’s death threat to book publisher

Previous
വൈഭവിനെയും ഗില്ലിനെയും മറികടന്ന് സഞ്ജു; ഓറഞ്ച് ക്യാപ്പിനായി ചേട്ടനൊരുങ്ങി
Next
തിരുവനന്തപുരം മേയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment