അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രി കസേരയിലേക്ക് എന്‍ രംഗസ്വാമി. തട്ടഞ്ചാവടി മണ്ഡലത്തില്‍ നിന്ന് 4,441 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സംസ്ഥാന ചരിത്രത്തില്‍ രംഗസ്വാമി ഇടം പിടിച്ചത്. ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് സ്ഥാപകനായ രംഗസ്വാമി 2021 ലാണ് എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നത്. ബിജെപിയും എഐഎഡിഎംകെയുമാണ് സഖ്യത്തിലെ ഇതര പാര്‍ട്ടികള്‍. പ്രായോഗിക ഭരണം, ക്ഷേമ പദ്ധതികൾ എന്നിവ നൽകുന്നതിലും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു രാഷ്ട്രീയക്കാരനായി തുടരുന്നതിലും പ്രകടിപ്പിച്ച പ്രശസ്തി മൂലമാണ് 75 വയസുള്ള രംഗസാമി വീണ്ടും അധികാരത്തിലെത്താൻ കഴിഞ്ഞത്. എന്നാല്‍ സഖ്യത്തിലെ ആഭ്യന്തര സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ വെല്ലുവിളി വരുംദിവസങ്ങളിൽ രംഗസ്വാമിക്ക് വെല്ലുവിളി ഉയര്‍ത്തും.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ രംഗ സ്വാമി 1990കളിലാണ് ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2001 ല്‍ മുഖ്യമന്ത്രിയായി. ആദ്യ ഭരണകാലത്ത്, സര്‍ക്കാര്‍ മെഡിക്കൽ കോളജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കാരയ്ക്കലിലെ കണ്ണാശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലും മേഖലയിലുടനീളമുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്ന പാലങ്ങൾ നിർമ്മിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
2006ൽ വീണ്ടും മുഖ്യമന്ത്രിയായി. പക്ഷെ കോൺഗ്രസിലെ ആഭ്യന്തര സംഘർഷത്തെത്തുടർന്ന് 2008ൽ രാജിവയ്ക്കുകയും 2011 ഫെബ്രുവരിയിൽ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (എഐഎൻആർസി) സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് എന്‍ഡിഎ സഖ്യത്തില്‍ എത്തിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എഐഎൻആർസി മന്ത്രിസഭയില്‍ ബിജെപി പ്രതിനിധികളുടെ എണ്ണം കുറവായത് പാര്‍ട്ടിയില്‍ മുറുമുറുപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ മന്ത്രിസഭയില്‍ അധിക മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം രംഗസ്വാമിക്ക് വെല്ലുവിളിയായി മാറും. ചില ബിജെപി അംഗങ്ങൾ പ്രധാനപ്പെട്ട വകുപ്പുകളും സർക്കാരിൽ കൂടുതൽ പങ്കും ആവശ്യപ്പെട്ടത് തുടക്കത്തിലേ കല്ലുകടി ഉയര്‍ത്തിയിട്ടുണ്ട്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എട്ട് സീറ്റുകളില്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ലോട്ടറി രാജവായിരുന്ന സാന്റിയാഗോ മാർട്ടിന്‍ രൂപീകരിച്ച ലാച്ചിയ ജനനായഗ കച്ചി (എൽജെകെ)യെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ എൻആർ കോൺഗ്രസ് സമ്മതം പ്രകടിപ്പിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment