Related News

ആകാശത്ത് വിരിഞ്ഞ ‘മഴവിൽ മേഘം’; ഇന്തോനേഷ്യയില്‍ ഇതാ ഒരു വിസ്മയ കാഴ്ച

Janayugom
Developer Admin

ഇന്തോനേഷ്യയുടെ ആകാശത്ത് വിരിഞ്ഞ മഴവിൽ മേഘം കണ്ട് അമ്പരന്ന് ആളുകള്‍. മേഘങ്ങൾക്കിടയിൽ മഴവിൽ നിറങ്ങൾ കലർന്ന ഒരു വിസ്മയ പ്രതിഭാസമാണ് ദൃശ്യമായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലോകമെമ്പാടുമുള്ള ആളുകള്‍ക്കും ഈ മഴവിൽ മേഘം (Rain­bow Cloud) അത്ഭുത കാഴ്ചയായി.

ശാസ്ത്രലോകത്ത് ‘ക്ലൗഡ് ഇറിഡസെൻസ്’ (Cloud Iri­des­cence) എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. വളരെ നേർത്ത മേഘങ്ങളിലെ ചെറിയ ജലകണികകളിലോ മഞ്ഞുതുള്ളികളിലോ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുമ്പോഴാണ് ഇത്തരം മനോഹരമായ നിറങ്ങൾ ആകാശത്ത് വിരിയുന്നത്. സോപ്പുപോളകളിലോ എണ്ണപ്പാളികളിലോ കാണുന്ന നിറങ്ങൾക്ക് സമാനമായ കാഴ്ചയാണിത്.

ആകാശത്ത് ആരോ പെയിന്റ് അടിച്ചതുപോലെ തോന്നിക്കുന്ന ഈ ദൃശ്യം അവിശ്വസനീയം, ശ്വാസം നിലച്ചുപോകുന്ന കാഴ്ച എന്നൊക്കെയാണ് നെറ്റിസൺസ് വിശേഷിപ്പിക്കുന്നത്. പ്രകൃതി ഒരുക്കിയ ഈ അത്ഭുത കാഴ്ച ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ സോഷ്യല്‍ മീഡിയ വഴി കണ്ടുകഴിഞ്ഞു.

സാധാരണയായി ഇത്തരം പ്രതിഭാസങ്ങൾ അധികനേരം നീണ്ടുനിൽക്കാറില്ല എന്നതിനാൽ തന്നെ, ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നാണ് പലരും കമന്റ് ചെയ്യുന്നു. മുൻപ് ചൈനയിലും സമാനമായ രീതിയിലുള്ള ‘പൈലിയസ് ക്ലൗഡ്’ (Pileus Cloud) ദൃശ്യമായത് വലിയ വാർത്തയായിരുന്നു.

Previous
പുലിറ്റ്‌സർ പുരസ്‌കാരത്തിൽ ഇന്ത്യൻ തിളക്കം; ആനന്ദ് ആർ കെയ്ക്കും സുപർണ്ണ ശർമ്മയ്ക...
Next
തമിഴ്‌നാട് ഇനി ‘ദളപതി’ യുടെ കെെകളിൽ; മെയ് ഏഴിന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതി...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment