Related News

റൊമാനിയയിൽ രാഷ്ട്രീയ അനിശ്ചിതത്വം; ഇലി ബൊളോജൻ സർക്കാർ വീണു

Janayugom
Developer Admin

റൊമാനിയയിൽ ഇലി ബൊളോജന്റെ നേതൃത്വത്തിലുള്ള സർക്കാർ വീണതോടെ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്തായതിനെത്തുടർന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ പ്രസിഡന്റ് നിക്കൂഷോർ ഡാൻ ആരംഭിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ നിലവിലെ മന്ത്രിസഭ കാവൽ ചുമതല വഹിക്കും.

സർക്കാരിനെ താഴെയിറക്കാൻ സോഷ്യൽ ഡെമോക്രാറ്റുകളും തീവ്ര വലതുപക്ഷ പാർട്ടിയായ എ യു ആറും ഒന്നിച്ചാണെങ്കിലും, ഒരുമിച്ച് സർക്കാർ രൂപീകരിക്കാൻ ഇവർ തയ്യാറായിട്ടില്ല. നിലവിലെ സർവേകളിൽ 37 ശതമാനം പിന്തുണയുമായി മുന്നിലുള്ള എ യു ആറിനെ ഒരു കാരണവശാലും ഭരണത്തിൽ പങ്കാളിയാക്കില്ലെന്ന് പ്രസിഡന്റ് ഡാൻ വ്യക്തമാക്കിയിട്ടുണ്ട്. റൊമാനിയയുടെ പ്രോ-വെസ്റ്റേൺ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻ സഖ്യകക്ഷികളായ ലിബറൽ പാർട്ടി, സേവ് റൊമാനിയ യൂണിയൻ, ഹംഗേറിയൻ ന്യൂനപക്ഷ പാർട്ടി എന്നിവരെ ചേർത്ത് പുതിയൊരു സഖ്യം രൂപീകരിക്കാനാണ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്.

രാഷ്ട്രീയ അസ്ഥിരത റൊമാനിയൻ വിപണിയെയും ബാധിച്ചു തുടങ്ങി. യൂറോയ്‌ക്കെതിരെ റൊമാനിയൻ കറൻസിയായ ‘ലെയു’ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.21ലേക്ക് വീണു. ഇതിനുപുറമെ, യൂറോപ്യൻ യൂണിയനിൽ നിന്ന് ലഭിക്കേണ്ട 1140 കോടി യൂറോയുടെ റിക്കവറി ഫണ്ട് അൺലോക്ക് ചെയ്യുന്നതിനായി ഓഗസ്റ്റിനുള്ളിൽ പൂർത്തിയാക്കേണ്ട നിർണ്ണായക പരിഷ്കാരങ്ങളും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.

ബജറ്റ് കമ്മി 9.3 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറയ്ക്കാൻ ഇലി ബൊളോജന് സാധിച്ചെങ്കിലും, അദ്ദേഹം നടപ്പിലാക്കിയ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ ഫണ്ട് വെട്ടിക്കുറച്ചതും വാറ്റ് വർധിപ്പിച്ചതും സാധാരണക്കാരെ സാരമായി ബാധിച്ചു. ഇതാണ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്.

Previous
ബംഗാളിലെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മെയ് 9ന്; സുവേന്ദു അധികാരി മുൻനിരയി...
Next
കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment