പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് അധികാരം പിടിച്ച ബിജെപിയുടെ പുതിയ മുഖ്യമന്ത്രി മെയ് 9ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നവരിൽ മുൻനിരയിലുള്ളത് സുവേന്ദു അധികാരിയാണ്. മമത ബാനർജിയെ അവരുടെ സ്വന്തം തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിക്കൊണ്ട് സുവേന്ദു ചരിത്രം കുറിച്ചു. 2021ലെ നന്ദിഗ്രാം തെരഞ്ഞെടുപ്പിന് പിന്നാലെ തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം മമതയെ പരാജയപ്പെടുത്തുന്നത്.
സുവേന്ദു അധികാരിക്ക് പുറമെ മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്ത്രീശാക്തീകരണ നയങ്ങൾക്ക് കരുത്തേകാൻ ഒരു വനിതാ മുഖ്യമന്ത്രിയെ ബിജെപി കൊണ്ടുവന്നേക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment