കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് കിഫ്ബിയുടെ പുതിയ ചുമതല നൽകിയിരിക്കുന്നത്. കൂടാതെ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരും രാജി സമർപ്പിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് നൽകിയത്. അഡ്വക്കറ്റ് ജനറലിനെ കൂടാതെ, അഡീഷണൽ അഡ്വ. ജനറൽമാരായ അശോക് എം ചെറിയാൻ, കെ പി ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, സ്റ്റേറ്റ് അറ്റോണി എൻ മനോജ് കുമാർ, എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment