Related News

കുറ്റം സമ്മതിച്ചു; റിയാൻ പരാഗിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ

Janayugom
Developer Admin

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് പിഴ. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴയായി ഒടുക്കേണ്ടത്. കൂടാതെ താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡിമെരിറ്റ് പോയിന്റും രേഖപ്പെടുത്തി. 

223 റൺസ് എന്ന വിജയലക്ഷ്യം രാജസ്ഥാൻ പിന്തുടരുന്നതിനിടെ ഡ്രസിങ് റൂമിലിരുന്ന് റിയാൻ പരാഗ് ഇ സിഗരറ്റ് ഉപയോഗിക്കുന്നത് കാമറയിൽ പതിഞ്ഞിരുന്നു. ഐപിഎൽ 2026 സീസണിൽ പഞ്ചാബ് കിങ്‌സിന്റെ ആദ്യ പരാജയമായിരുന്നു ഈ മത്സരം. കളിയുടെ അന്തസിന് നിരക്കാത്ത പ്രവൃത്തികൾക്കെതിരെയുള്ള ആർട്ടിക്കിൾ 2.21 പ്രകാരമാണ് നടപടി.

മാച്ച് റഫറി അമിത് ശർമ്മ ചുമത്തിയ ശിക്ഷ റിയാൻ പരാഗ് അംഗീകരിച്ചു. സംഭവത്തിൽ ടീമിനും കളിക്കാരനുമെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുന്നത് ബിസിസിഐയുടെ പരിഗണനയിലാണ്. മത്സരത്തിൽ പഞ്ചാബിനെ തോല്പിച്ച് രാജസ്ഥാൻ വിജയിച്ചിരുന്നു.

Previous
ആഴ്സണലിനെ തളച്ച് അത്‌ലറ്റിക്കോ
Next
രണ്ട് പതിറ്റാണ്ട് നീണ്ട പോരാട്ടം; ആഷ്‌ലി യങ് ബൂട്ടഴിക്കുന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment