ദക്ഷിണാഫ്രിക്കയില്‍ പുഴയില്‍ നീന്താൻ ഇറങ്ങിയതിന് പിന്നാലെ കാണാതായ 59കാരന്റെ മൃതദേഹം കണ്ടെത്തി. മുതലകളുടെ വിഹാര കേന്ദ്രമായ തടാകത്തിൽ നിന്നുമാണ് വ്യവസായിയായ ഗബ്രിയേൽ ബാറ്റിസ്റ്റയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മുതലയുടെ ആക്രമണത്തില്‍പ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ നടത്തിയ പരിശോധനയിലാണ് 15 അടി നീളമുള്ള കൂറ്റൻ മുതലയുടെ വയറില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ദിവസങ്ങൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നദിക്കരയിൽ അലസമായി വിശ്രമിക്കുന്ന മുതലയുടെ പെരുമാറ്റം മനസിലാക്കിയ വിദഗ്ധർ ഗബ്രിയേലിനെ ആക്രമിച്ചത് ഇതേ മുതലയാണെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നാലെ ഹെലികോപ്ടർ ഉപയോഗിച്ച് അതീവ സാഹസികമായി പൊലീസ് ഉദ്യോഗസ്ഥര്‍ മുതലയെ എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. 500 കിലോയോളം ഭാരമാണ് മുതലയ്ക്കുള്ളത്. മുതലയുടെ വയറിനുള്ളിൽ നിന്ന് വ്യവസായിയുടെ മോതിരവും ആഭരണങ്ങളും ആറ് ജോഡി ഷൂസും കണ്ടെത്തിയിട്ടുണ്ട്. നദീ പരിസരത്ത് കാണാതായ ആളുകളുമായി ബന്ധമുള്ളതാണോ ഈ ഷൂസുകളെന്ന പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment