Related News

ബാഡ്‌മിന്റൺ ലോകം കീഴടക്കി കൊറിയയും ചൈനയും

Janayugom
Developer Admin

ലോക ബാഡ്‌മിന്റൺ ടീം ചാമ്പ്യൻഷിപ്പുകളിൽ നടന്ന ആവേശകരമായ പോരാട്ടങ്ങൾക്കൊടുവില്‍ വനിതകളുടെ ഉബർ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയെ അട്ടിമറിച്ച് ദക്ഷിണ കൊറിയ കിരീടം ചൂടിയപ്പോൾ, പുരുഷന്മാരുടെ തോമസ് കപ്പിൽ ഫ്രാൻസിനെ വീഴ്ത്തി ചൈന കിരീടം നിലനിർത്തി.

ആവേശകരമായ ഫൈനലിൽ ചൈനയെ 3–1 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയ തകർത്തത്. കൊറിയയുടെ ചരിത്രത്തിലെ മൂന്നാം ഉബർ കപ്പ് വിജയമാണിത്. ലോക ഒന്നാം നമ്പർ താരം ആൻ സെ-യങ്ങ് ചൈനയുടെ വാങ് സിയിയെ (21–10, 21–13) തകർത്ത് കൊറിയയ്ക്ക് ആത്മവിശ്വാസം നൽകി. ഒളിമ്പിക് ചാമ്പ്യൻ ചെൻ യുഫെയെ അട്ടിമറിച്ച കിം ഗാ-യൂണിന്റെ പ്രകടനം കൊറിയൻ വിജയത്തിൽ നിർണായകമായി. ബെയ്ക് ഹാ-നാ, കിം ഹ്യെ-ജിയോങ് സഖ്യം ചൈനീസ് വെല്ലുവിളി അവസാനിപ്പിച്ചതോടെ കിരീടം കൊറിയൻ മണ്ണിലെത്തി.

പുരുഷന്മാരുടെ വിഭാഗത്തിൽ ഫൈനലിൽ ഫ്രാൻസിനെ 3–1 ന് പരാജയപ്പെടുത്തിയാണ് ചൈന തോമസ് കപ്പ് ഉയർത്തിയത്. ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച ഫ്രാൻസ് വലിയ പോരാട്ടവീര്യമാണ് കാഴ്ചവച്ചത്. 

Previous
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റില്‍ സിപിഐ; സിപിഐ(എം) രണ്ട്
Next
ബംഗാള്‍ പിടിച്ച് ബിജെപി; 15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന് അന്ത്യം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment