Related News

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റില്‍ സിപിഐ; സിപിഐ(എം) രണ്ട്

Janayugom
Developer Admin

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് സിപിഐക്ക് ജയം. തളി, തിരുത്തുറൈപൂണ്ടി എന്നീ മണ്ഡലങ്ങളിലാണ് സിപിഐ വിജയിച്ചത്. തളിയില്‍ സിപിഐയുടെ രാമചന്ദ്രന്‍ ടി 77,641 വോട്ടുകളാണ് നേടിയത്. ബിജെപിയുടെ ഡോ. നാഗേഷ് കുമാർ സി, തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സുരേഷ് ജി എന്നിവരായിരുന്നു പ്രധാന എതിരാളികൾ. 4,601 ലധികം വോട്ടുകളാണ് ഭുരിപക്ഷം. 

തിരുത്തുറൈപൂണ്ടിയില്‍ മാരിമുത്തു കെ 12,922 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 74,062 വോട്ടുകളാണ് ആകെ നേടിയത്. അറുമുഖം (തമിഴക വാഴ്‌വുരിമൈ കക്ഷി), ബാലദണ്ഡായുധം (എഐഎഡിഎംകെ), എ ജയശങ്കര്‍(കോണ്‍ഗ്രസ്) എന്നിവരെ പിന്നിലാക്കിയാണ് മാരിമുത്തുവിന്റെ വിജയം. പത്മനാഭപുരത്തും കീഴ്‌വേലൂരിലും സിപിഐ(എം) സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. പത്മനാഭപുരത്ത്‌ ആര്‍ ചെല്ലസ്വാമി 15,569 വോട്ടിനും കീഴ്‍വേലൂരിൽ ടി ലത 2,278 വോട്ടിനും ടിവികെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും മുസ്ലിം ലീഗ് രണ്ട് സീറ്റുകളിലും വിജയം നേടി. 

Previous
ആർസിബിക്ക് തിരിച്ചടി; പരിക്കേറ്റ ഫിൽ സാൾട്ട് നാട്ടിലേക്ക് മടങ്ങി
Next
ബാഡ്‌മിന്റൺ ലോകം കീഴടക്കി കൊറിയയും ചൈനയും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment