Related News

ഇറാന്‍ ആക്രമണം: യുഎസ് സൈനിക ശൃംഖല തകർന്നു

Janayugom
Developer Admin

ഇറാൻ നടത്തിയ മിസൈൽ‑ഡ്രോൺ ആക്രമണങ്ങളിൽ പശ്ചിമേഷ്യയിലുടനീളമുള്ള 16 അമേരിക്കൻ സൈനിക താവളങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങളെയും സൈനിക ശേഷിയെയും ലക്ഷ്യം വച്ചുള്ള കൃത്യമായ ആക്രമണമാണ് ഇറാൻ നടത്തിയതെന്നും വ്യക്തമായി. സാറ്റലൈറ്റ് ചിത്രങ്ങള്‍, ഫോറന്‍സിക് വിവരങ്ങള്‍, യുഎസ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിശകലനത്തിലാണ് കണ്ടെത്തല്‍. കുവൈറ്റ്, ഖത്തർ, യുഎഇ, ബഹ്‌റൈൻ, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 16ഓളം അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആക്രമണത്തിൽ വലിയ കേടുപാടുകളുണ്ടായി. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ടതും 500 മില്യൺ ഡോളർ (ഏകദേശം 4,200 കോടി രൂപ) വിലമതിക്കുന്നതുമായ എഎന്‍/ടിപിവൈ-2 മിസൈൽ പ്രതിരോധ റഡാർ സംവിധാനങ്ങൾ ഇറാൻ തകർത്തു. ഇത് അമേരിക്കയുടെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളെ വലിയ തോതിൽ ബാധിച്ചു.

ആശയവിനിമയത്തിനും ഏകോപനത്തിനുമായി ഉപയോഗിക്കുന്ന ഉപഗ്രഹ സംവിധാനങ്ങൾ ആക്രമണത്തിൽ തകർക്കപ്പെട്ടു. ഇത് അമേരിക്കൻ സൈന്യത്തിന്റെ സംയുക്ത പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ദുഷ്കരമാക്കി. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ വച്ച് അമേരിക്കയുടെ അത്യാധുനിക ‘ബോയിങ് ഇ‑3 സെന്‍ട്രി അവാക്സ് വിമാനം തകർക്കപ്പെട്ടു. കേവലം പ്രത്യാക്രമണം എന്നതിലുപരി, അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക മേധാവിത്വത്തെ തകർക്കുകയാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിട്ടത്. അമേരിക്കൻ സൈന്യത്തിന്റെ കമാൻഡ് സെന്ററുകൾ, റഡാർ സംവിധാനങ്ങൾ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയെ കൃത്യമായി ലക്ഷ്യം വച്ച് നശിപ്പിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് അമേരിക്കൻ സൈനികർക്ക് പല താവളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറേണ്ടി വന്നു. സുരക്ഷിതമല്ലാത്ത താവളങ്ങളിൽ നിന്ന് ഹോട്ടലുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും സൈനികരെ മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത് അമേരിക്കൻ സൈന്യത്തിന്റെ കേന്ദ്രീകൃതമായ കമാൻഡ് സംവിധാനത്തെ താറുമാറാക്കിയെന്നും പാറ്റ് റയാന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിശകലനത്തില്‍ പറയുന്നു, 

Previous
സിഗ്നലുകളില്ല, പിടിക്കപ്പെടില്ല; ഇസ്രായേൽ പ്രതിരോധത്തെ തകര്‍ക്കാൻ ഹിസ്ബുള്ളയുടെ...
Next
പേടിഎം: പേയ്‌മെന്റ് മാതൃകയുടെ പരാജയം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment