മേഘാലയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ ജയില്‍ മോചിതയായി. 10 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സോനം രഘുവംശി പുറത്തിറങ്ങുന്നത്. ല്ലോങ്ങിലെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് മുമ്പ് മൂന്ന് തവണ സോനത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
2025 മെയിലാണ് ഹണിമൂൺ യാത്രയ്ക്കിടെ ഈസ്റ്റ് ഖാസി ഹിൽസിൽ വെച്ച് കാമുകൻ രാജാ കുശ്വാഹുവിന്റെ സഹായത്തോടെ സോനം ഭര്‍ത്താവിനെ കൊലപ്പെടുത്തി കൊക്കയിലെറിഞ്ഞത്. ഹണിമൂണിന് പോയ ദമ്പതികളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് താഴ്വരയിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സോനത്തിനെ ഉത്തര്‍പ്രദേശില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ സോനവും കാമുകനും കുറ്റം ചെയ്തതായി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളുണ്ടെന്നും പൊലീസ് കണ്ടെത്തി.
സോനത്തിന് ജാമ്യം ലഭിച്ചെങ്കിലും കാമുകൻ രാജാ കുശ്വാഹ് ഉൾപ്പെടെ കേസിലെ മറ്റ് മൂന്ന് പ്രതികളും ഇപ്പോഴും ജയിലിലാണ്.കേസിൽ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ സെഷൻസ് കോടതിയിലെ ലീഗൽ എയ്ഡ് യൂണിറ്റാണ് ജാമ്യാപേക്ഷ നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും സോനം കോടതിയെ അറിയിച്ചു. സോനത്തിന്റെ അച്ഛനും ബന്ധുവും ഷില്ലോങ്ങിലെത്തിയാണ് ജാമ്യത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment