Related News

ഹോർമുസിൽ സ്ഫോടനം: ദക്ഷിണ കൊറിയൻ കപ്പലിന് തീപിടിച്ചു

Janayugom
Developer Admin

ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്എംഎമ്മിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ഇന്നലെ വൈകുന്നേരം 8:40-ഓടെ (കൊറിയൻ സമയം) എച്ച്എംഎം നാമുഎന്ന ചരക്ക് കപ്പലിൽ സ്‌ഫോടനവും പിന്നാലെ തീപിടുത്തവും ഉണ്ടായതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ഉമ്മുൽ ഖുവൈൻ തുറമുഖത്തിന് പുറത്ത്, ഹോർമുസ് കടലിടുക്കിനുള്ളിലെ ജലാശയത്തിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. 

എൻജിൻ റൂമിന് സമീപമാണ് സ്‌ഫോടനം നടന്നത്. കനത്ത പുകയും തീയും ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആറ് ദക്ഷിണ കൊറിയൻ പൗരന്മാരും 18 വിദേശ പൗരന്മാരും ഉൾപ്പെടെ 24 ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നു. കപ്പലിന് നേരെ മിസൈൽ ആക്രമണമോ പുറത്ത് നിന്നുള്ള മറ്റ് പ്രഹരങ്ങളോ ഏറ്റതാവാമെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് ആക്രമണമാണോ അതോ എൻജിൻ റൂമിലെ തകരാറാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മേഖലയിൽ ഏകദേശം 2,000 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്. ഇതിൽ 26-ഓളം കപ്പലുകൾ ദക്ഷിണ കൊറിയൻ പതാക വഹിക്കുന്നവയാണ്.

Previous
ഇഡിക്ക് നോട്ടീസ് അയക്കാത്തതിൽ സുപ്രീം കോടതി അന്വേഷണം; സുപ്രീം കോടതി രജിസ്ട്രിക്ക...
Next
ലിപുലേഖ് ചുരം: ഇന്ത്യ ‑നേപ്പാള്‍ തർക്കം രൂക്ഷമാകുന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment