Related News

കൊളംബിയയിലെ ഖനിയിൽ സ്ഫോടനം; ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു

Janayugom
Developer Admin

മധ്യ കൊളംബിയയിലെ കൽക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഖനിക്കുള്ളിൽ വാതകം അടിഞ്ഞുകൂടിയതാണ് അപകടകാരണമെന്ന് ദേശീയ ഖനന അതോറിറ്റി പുറത്തുവിട്ട അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിങ്കളാഴ്ചയായിരുന്നു അപകടം.തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 72 കിലോമീറ്റർ വടക്ക് സുതാതൗസ മുനിസിപ്പാലിറ്റിയിലുള്ള നിയമപരമായി പ്രവർത്തിക്കുന്ന ഖനിയിലാണ് ദുരന്തമുണ്ടായത്. അപകടത്തിൽപ്പെട്ട ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും ഒമ്പത് പേർ മരിച്ചതായും നാഷണൽ മൈനിങ് ഏജൻസി അറിയിച്ചു.

ഖനിക്കുള്ളിൽ വാതകം കെട്ടിക്കിടന്നതാണ് സ്ഫോടനത്തിന് കാരണമായതെന്ന് കുണ്ടിനാമാർക്ക ഗവർണർ ജോർജ് എമിലിയോ റേ വ്യക്തമാക്കി. നേരത്തെ 12 പേർ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും മൂന്ന് പേർ രക്ഷപ്പെട്ടതായും അദ്ദേഹം അറിയിച്ചിരുന്നു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായും അദ്ദേഹം എക്സിൽ കുറിച്ചു. ഖനിക്കുള്ളിലെ വാതകത്തിന്റെ അളവ് പരിശോധിച്ച ശേഷമാണ് രക്ഷാപ്രവർത്തകർ ഉള്ളിലേക്ക് കടന്നത്.

കൊളംബിയയിലെ ഖനികളിൽ മതിയായ വായുസഞ്ചാരമില്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി അനധികൃത ഖനികളും പ്രവർത്തിക്കുന്നുണ്ട്. കൊളംബിയയിൽ ഇത്തരം ഖനന അപകടങ്ങൾ പതിവാണെങ്കിലും മിക്കപ്പോഴും അവ വലിയ ജീവഹാനിക്കിടയാക്കാറുണ്ട്.

Previous
ദക്ഷിണേന്ത്യ ബിജെപിക്ക് ബാലികേറാമല; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സീറ്റ് കുറഞ്...
Next
റോട്ടാവൈറസ് വാക്സിൻ പരീക്ഷണം ഐസിഎംആര്‍ വിവാദത്തില്‍; വിവരാവകാശ അപേക്ഷയില്‍ മറുപട...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment