Related News

ഹരിയാനയിൽ വാഹനാപകടം: അഞ്ച് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

Janayugom
Developer Admin

ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ ദരുണമായ വാഹനാപകടത്തിൽ അഞ്ച് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10:30ഓടെ കുണ്ഡ്‌ലി-മനേസർ-പൽവൽ (കെഎംപി) എക്സ്പ്രസ് വേയിലെ ധുലാവത് ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സ്കോർപിയോ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ടോൾ പ്ലാസയ്ക്ക് സമീപം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മുന്നിലുണ്ടായിരുന്ന വാഹനത്തിലിടിച്ച സ്കോർപിയോ പൂർണ്ണമായും തകരുകയും ഉള്ളിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു.

അപകടത്തെത്തുടർന്ന് തൗരു സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൊലീസും എമർജൻസി ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. കൊല്ലപ്പെട്ടവർ ഉത്തർപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥരാണെന്ന് സ്ഥിരീകരിച്ചതായും ജലൗൺ എസ്പിക്ക് വിവരം കൈമാറിയതായും തൗരു സദർ എസ്എച്ച്ഒ ശിശ്രാം യാദവ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous
ഒമാനിൽ ട്രാഫിക് നിയമങ്ങൾ ഇനി കൂടുതൽ കടുക്കും; ഇരുചക്ര വാഹനങ്ങൾക്കും സൈക്കിൾ യാത്...
Next
ടി വി കെ അധ്യക്ഷൻ വിജയ്‌യെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment