Related News

ലഹരി ഉപയോഗിച്ച് വാഹനമോടിച്ചു: പോപ്പ് റാണി ബ്രിട്ട്‌നി സ്പിയേഴ്‌സ് വിചാരണ നേരിടും

Janayugom
Developer Admin

പതിറ്റാണ്ടുകളായി ആഗോള പോപ്പ് സംഗീത ലോകത്തെ വിസ്മയമായ അമേരിക്കൻ ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് വീണ്ടും നിയമക്കുരുക്കിൽ. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ച കേസിൽ 44കാരിയായ താരം വിചാരണ നേരിടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മാർച്ച് നാലിനാണ് ലോസ് ഏഞ്ചൽസിൽ വെച്ച് മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചതിന് ബ്രിട്ട്‌നിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ പുലർച്ചയോടെ താരത്തെ വിട്ടയച്ചു. പിന്നീട് സ്വയം ലഹരി വിമോചന കേന്ദ്രത്തിൽ ബ്രിട്ട്നി ചികിത്സ തേടിയത് വലിയ വാര്‍ത്തയായിരുന്നു.

മേയ് നാലിന് കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടി കോടതിയിൽ ഹാജരാകാൻ താരത്തിന് നിർദ്ദേശമുണ്ട്. എന്നാൽ ബ്രിട്ട്‌നി നേരിട്ട് ഹാജരാകാൻ സാധ്യതയില്ലെന്നും അവരുടെ അഭിഭാഷകനായിരിക്കും കോടതിയിലെത്തുകയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഏത് തരത്തിലുള്ള മയക്കുമരുന്നാണ് താരം ഉപയോഗിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിയമപരമായ നടപടികളോട് താരം പൂർണ്ണമായി സഹകരിക്കുമെന്ന് വക്താവ് അറിയിച്ചു. യുഎസിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച കലാകാരികളിൽ എട്ടാം സ്ഥാനത്താണ് ബ്രിട്ട്‌നി.

Previous
ഖാലിസ്ഥാൻ തീവ്രവാദികളെ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ
Next
ഇന്ത്യൻ എൽപിജി ടാങ്കർ ഹോര്‍മുസ് കടന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment