ഡോക്ടർ ബി ആർ അംബേദ്കർ ഒരു വിപ്ലവകാരിയോ മാർക്സിസ്റ്റ് തത്വ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളോ ആയിരുന്നില്ല. മറിച്ച് ഒരു പരിഷ്കർത്താവ് മാത്രമായിരുന്നു. പരമാവധി, മതത്തിലും വിശ്വാസത്തിലും അടിയുറച്ച ഒരു ലിബറൽ ബൂർഷ്വാസിയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഇങ്ങനെ ഒരു വിമർശനം ഡോക്ടർ ബാബാസാഹിബിനെക്കുറിച്ച് ഉന്നയിക്കാറ്. ഇതിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹം ബുദ്ധിസത്തിൽ അഭയം പ്രാപിച്ചിരുന്നു എന്നും മതത്തിന്റെ ചട്ടക്കൂടുകളിൽ ആശ്വാസം കെത്താൻ ശ്രമിച്ചിരുന്നു എന്നുമാണ്. ഇനിയുമുണ്ട് വിമശനം. അത് ഡോക്ടർ അംബേദ്കർ കേവലം ഒരാശയവാദിയായിരുന്നു എന്നും ഭൗതികവാദി ആയിരുന്നില്ല എന്നുമാണ്.
ഇഎംഎസിന്റെ ഇന്ത്യൻ സ്വാതന്ത്യ്രസമര ചരിത്ര പുസ്തകത്തിൽ ഡോക്ടർ അംബേദ്കറെ കുറിച്ച് യാതൊന്നും പരാമർശിക്കാതിരുന്നതിനെപ്പറ്റി അദ്ദേഹം നൽകിയ വിശദീകരണം ““ഡോക്ടർ കേവലം ഒരു പരിഷ്കരണ വാദി മാത്രമായിരുന്നു വിപ്ലവകാരിയായി രുന്നില്ല” എന്നാണ്. ഭൗതികവാദത്തെ (മെറ്റീരിയലിസത്തെ) ഇന്ത്യൻ സാഹചര്യത്തിൽ എപ്രകാരം സാധ്യമായ തരത്തിൽ ഉപയോഗിക്കാമെന്ന നിലക്കുള്ള ശ്രമമായിരുന്നു അദ്ദേഹം നടത്തിയിരുന്നത് എന്ന് വിശ്വാസിക്കുന്നവരും വ്യാഖ്യാനിക്കുന്നവരും ഉണ്ട്. ബാബാ സാഹിബിനെതിരെയുള്ള മറ്റൊരു വിമർശനം അദ്ദേഹം ജാതി സമരത്തിൽ പൂർണ്ണമായും വിശ്വസിച്ചിരുന്നു എന്നും വർഗ്ഗ സമരത്തെ നിഷേധിച്ചിരുന്നുവെന്നുമാണ്.
എന്നാൽ മാർക്സിനേക്കാളും മാർക്സിസത്തെക്കാളും വർഗ്ഗ സമരത്തെയും ശ്രേണിബദ്ധമായ ഇന്ത്യൻ സാമൂഹിക സാഹചര്യത്തേയും സമഗ്രമായ അവബോധത്തിന് വിധേയമാക്കിയ ഒരു മഹാമേരുവായിരുന്നു ഡോക്ടർ അംബേദ്കർ എന്നതാണ് വസ്തുത. ഇന്ത്യയിലെ മറ്റാരേക്കാളും കൂടുതൽ മാർക്സിസവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും പുസ്തകങ്ങളും വായിക്കുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തിട്ടുള്ള ഒരാളാണ് താനെന്നും അതുകൊണ്ടുതന്നെ തനിക്ക് ഒരു മാർക്സിസ്റ്റ് മാത്രമാകാൻ കഴിയില്ലെന്നുമുള്ള അംബദ്ക്കറുടെ ഏറ്റുപറച്ചിൽ സർവസുഗന്ധ സമഞ്ജസമാണ്. വ്യക്തിയുടെ ജാതിയെ അല്ല ജാതി സമ്പ്രദായത്തെ ആണ് വിമർശിക്കുകയും നശിപ്പിക്കുകയും ചെയ്യണ മെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
“അനിഹിലേഷൻ ഓഫ് കാസ്റ്റ്’ എന്നത് “അനിലേഷൻ ഓഫ് കാസ്റ്റ് സിസ്റ്റം’ ആയിരുന്നു. അതിലേക്ക് ഒരു സമ്പൂർണ്ണ വിപ്ലവം ആവശ്യമാണ് എന്ന് വിശ്വസിച്ചിരുന്ന ആളാണ് ഡോ. അബദ്കർ. അംബക്കറുടെ വർഗ്ഗപരമായ വിശകലനവും അവബോധവും ശരിയായ ദിശയിൽ മനസ്സിലാക്കാൻ വിഷമമുള്ളതുകൊണ്ടാണ് മുൻപറഞ്ഞ വിമർശനങ്ങൾ ഉയർന്നു വരുവാൻ ഇടയായിട്ടുള്ളത്. എത്ര തന്നെ മാർക്സിസ്റ്റ് ആയിരുന്നാൽ കൂടിയും അദ്ദേഹം ഒരു വിപ്ലവ സിദ്ധാന്തത്തിന്റെ രൂപരേഖ ആവിഷ്കരിച്ചിരുന്നില്ല; മാത്രമല്ല അംബേദ്കർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലും കോൺസ്റ്റിട്യൂഷൻ അസംബ്ലിയിലും പിന്നീട് നെഹ്റു ഗവൺമെന്റിലും അംഗമാകുക വഴി ഒരു യാഥാസ്ഥിതിക പുരോഗമനവാദി എന്നു മാത്രമേ പറയാൻ കഴിയൂ എന്ന വാദവും ഉന്നയിക്കുന്നവരുണ്ട്. അംബദ്ക്കർക്കെതിരായ രൂക്ഷമായ വിമർശനങ്ങളിൽ ഒന്ന് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് അടിസ്ഥാന വർഗ്ഗത്തെ അല്ല, ബൂർഷ്വാസിക്കു വേണ്ടിയോ അതിനുമപ്പുറം പോയി സാമ്രാജ്യത്വ വാദികൾക്ക് വേ ിയോ ആണ് നിലകൊള്ളുന്നത് എന്നായിരുന്നു. യഥാർത്ഥ വസ്തുത ഇന്ത്യൻ മാനവികതക്കു വേണ്ടി, മനുഷ്യത്വത്തിനുവേണ്ടി, സ്വാതന്ത്യ്രത്തിനുവേണ്ടി, ആത്മാഭിമാനത്തിനു വേണ്ടി, വിമോചനത്തിനുവേണ്ടി നിലകൊണ്ടിരുന്ന അദ്ദേഹത്തെ ഭരണവർഗത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചു നീങ്ങുന്ന ഒരാളായി വക്രീകരിക്കുകയാണ് ചെയ്തത്.
യഥാർത്ഥത്തിൽ സാംസ്കാരിക വിപ്ലവത്തിലൂടെ സയന്റിഫിക് സോഷ്യലിസം എന്ന ശാസ്ത്രീയമായ അടിത്തറയ്ക്ക് ബുദ്ധിസം അനിവാര്യമാണെന്നും തൊഴിലാളികളെ കബളിപ്പിക്കുന്ന രീതിയിലേക്ക് പോകാൻ പാടില്ലെന്നുമുള്ള ആശയഗതിയാണ് അംബേദ്കർ വെച്ച് പുലർത്തിയിരുന്നത്. കാൾ മാർക്സും അംബേദ്കറും വർഗ്ഗരഹിത, ജാതിരഹിത സമൂഹത്തിലാണ് വിശ്വസിച്ചിരുന്നത് എന്ന വസ്തുത ബോധപൂർവ്വമോ അറിവില്ലാതയോ മറച്ചുപിടിച്ചു കൊണ്ടാണ് അംബേദ്കറെ സാധാരണഗതിയിൽ വിമർശിക്കുന്ന സർവ്വ മാർക്സിസ്റ്റ് സൈദ്ധാന്തികരും നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്. ജാതി കേവലം ഒരു മേൽക്കൂര ആണെന്നും അടിസ്ഥാനം സാമ്പത്തികമാണെന്നുമുള്ള വാദത്തിൽ നിന്നും ഉയർന്നു വരുന്നതാണ് സാമ്പത്തിക അസമത്വം ഇല്ലാതായാൽ സ്വാഭാവികമായും ജാതിയുടെ മേൽക്കൂര താനേ തകർന്നുപോകും എന്നുള്ള വാദം.
ഈ വാദം ഉന്നയിക്കുന്നവരിൽ നിന്നാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നത്. ജാതിയെ കേവലം ഒരു മേൽക്കൂരയായും സമ്പത്തിനെ അതിന്റെ അടിസ്ഥാനമായും കാണുകയും അടിത്തറ തകർന്നു കഴിഞ്ഞാൽ മേൽക്കൂര സ്വാഭാവികമായും ഇല്ലാതാകുമെന്ന ഒരു ജൈവ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ടാണ് ഈ വീക്ഷണം. അത്ഭുതകരം എന്ന് പറയട്ടെ ജാതി (കാസ്റ്റ്) ഒരു മേൽക്കൂര ആണെന്നുള്ള ഒരു സൈദ്ധാന്തിക നിലപാട് മാർക്സിന് പോലും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിൽ ശ്രേണീകൃത സാമൂഹ്യ വ്യവസ്ഥ അഥവാ ജാതി സമ്പ്രദായം സാമ്പത്തികത്തെ പോലെയോ അതിനെക്കാൾ ഉപരിയോ ആയ അടിത്തറയുടെ തന്നെ ഭാഗമായിരിക്കുന്നു എന്നതാണ് വസ്തുത. ജാതി, കേവലമായി, ഒരു സാമൂഹ്യമോ മതപരമോ ആയ വസ്തുത മാത്രമായി കണ്ടു പരിഹരിക്കാൻ ആവുന്നതല്ല.
അത് സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ വിവിധ മാനദണ്ഡങ്ങളിലോ അടിത്തറകളിലോ ഊന്നി നിന്നുകൊണ്ട് മാത്രം പരിഹരിക്കപ്പെടാൻ കഴിയുന്ന സമ്മിശ്രവും ശ്രേണിബദ്ധവുമായ സാമൂഹിക ഘടനയാണ്. സമ്പത്തിന്റെ ഉടമസ്ഥാവകാശം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല ഇന്ത്യയിലെ ജാതിവ്യവസ്ഥ എന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്ന ആളാണ് ഡോക്ടർ ബി ആർ അംബേദ്കർ. പകൽ വെളിച്ചത്തിൽ ഇറങ്ങി നടക്കുവാൻ ആവാത്ത തന്റെ സമൂഹത്തിലും സമുദായത്തിലും പെട്ടവരുടെ അടിയന്തരാവശ്യം ഇന്ത്യയുടെ സ്വാതന്ത്യ്രമല്ല മറിച്ച് ഇന്ത്യക്കാരായ വർണ്ണ വർഗ്ഗങ്ങളിൽ നിന്നുള്ള വിവേചനം അവസാനിപ്പിക്കുക എന്നതാണ് എന്ന് കരുതിയിരുന്ന ആൾ ആയിരുന്നു ഡോക്ടർ അംബേദ്കർ.
അംബദ്ക്കർക്ക് മാർക്സിസത്തോടുള്ള വിയോജിപ്പ് ഇതായിരുന്നു. ““ഒരു ആദർശം എന്ന നിലയിൽ അംഗീകരിക്കാമെങ്കിലും അതിലേക്കുള്ള മാർഗ്ഗം മാർക്സിസം അല്ല ബുദ്ധിസം” എന്നതാണ്. മാർക്സിനു മുമ്പ് തന്നെ സ്വകാര്യ സ്വത്ത് വേെന്നു പറഞ്ഞത് ബുദ്ധൻ ആണെന്നും തൊഴിലാളികളെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ചൂഷണം ചെയ്യുന്ന രീതി അംഗീകരിക്കാൻ ആവുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന മത്സരവും ബ്രാഹ്മണിസം ബുദ്ധിസത്തെ കീഴ്പ്പെടുത്തിയ ചരിത്രവും ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്ന് അടർത്തി മാറ്റാനാവാത്ത സാക്ഷ്യമാണ്. ആനുകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റേയും സാമൂഹ്യഘടനയുടെയും ആഴങ്ങളിലേക്ക് കടന്നാൽ ബോധ്യപ്പെടാവുന്ന ഒന്ന് ജാതിയും മതവും ഇന്ത്യൻ സമൂഹത്തിൽ മറ്റെന്തിനേക്കാളുമുപരി വേരുറച്ചു പോയ ഒന്നാണെന്നുള്ളതാണ്.
എത്രയെത്ര ഉദാഹരണങ്ങളിലൂടെ വേണമെങ്കിലും ഈ വസ്തുത ബോധ്യപ്പെടുത്താനാകും. രാമായണ-മഹാഭാരത സീരിയലുകളിലൂടെയും, ബാലഗോകുലം, വിഷു, രാഖി ബന്ധൻ, ഹോളി, ശ്രീകൃഷ്ണ ജയന്തി എന്നു വേ വർദ്ധിച്ചു വരുന്ന ക്ഷേത്ര പുനരുദ്ധാരണങ്ങളും ഉത്സവാഘോഷങ്ങളും എല്ലാം വിരൽ ചൂണ്ടുന്നത് കേരളീയ സമൂഹത്തിന്റെ ബോധമണ്ഡലത്തിൽ ക്ഷതം ഏൽപ്പിച്ചുകൊണ്ട് വേരുറപ്പിക്കുവാൻ ശ്രമിക്കുന്ന മതബോധവും ശ്രേണിബദ്ധമായ ജാതി സമ്പ്രദായയവും തന്നെയാണ്. ഇതൊക്കെ ദീർഘവീക്ഷണത്തോടു കൂടി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അംബേദ്കർ ഇന്ത്യൻ ലേബർ പാർട്ടിക്ക് രൂപം നൽകിയത്. ഇന്ത്യൻ ലേബർ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പ്രധാനമായത് തൊഴിലാളി കളുടെ അവകാശ സംരക്ഷണമായിരുന്നുവന്നത് തള്ളിക്കളയാവുന്നതോ തമസ്കരിക്കാവുന്നതോ അല്ല.
ഇന്ത്യൻ ലേബർ പാർട്ടിയുടെ മറ്റൊരു ലക്ഷ്യം സെമീന്ദാരി സമ്പ്രദായവും അതുവഴിയുള്ള ചൂഷണവും അവസാനിപ്പിക്കുക എന്നതായിരുന്നു. സാമൂഹ്യനീതിയും സമത്വവും തൊഴിലാളി ക്ഷേമവും ലക്ഷ്യമാക്കി യിരുന്നു. ജാതി വിവേചനം അവസാനിപ്പിക്കണമെന്നതും ഇന്ത്യൻ ലേബർ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു 1938‑ൽ ടെക്സ്റ്റയിൽ മേഖലയിലെയും വ്യവസായ മേഖലയിലെയും 80, 000‑ത്തോളം വരുന്ന തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് “തൊഴിലാളികളുടെ സമരം ചെയ്യുവാനുള്ള അവകാശം’ സംരക്ഷിക്കുവാൻ വേ ിയുള്ള പണിമുടക്ക് സമരരത്തിന് നേതൃത്വം കൊടുത്ത ഇന്ത്യയിലെ അപൂർവ്വം സമരനായകന്മാരിൽ ഒരാളാണ് അംബദ്ക്കർ. 1936 ഓഗസ്റ്റ് 15‑ന് ഇന്ത്യൻ ലേബർ പാർട്ടി രൂപീകരിക്കുമ്പോൾ നിലവിലുള്ള പാർട്ടികൾ സ്വാതന്ത്യ്ര സമരത്തെ മാത്രം ലക്ഷ്യമാക്കിയരുന്നത് അംബേദ്കറെ അസ്വസ്ഥനാക്കിയിരുന്നു.
സ്വാതന്ത്യ്ര സമരത്തിന്റെയും കോൺഗ്രസിന്റെയും മുൻനിര നേതാക്കൾ മത മേധാവികളോ സാമൂഹ്യ പരിഷ്കർത്താക്കളോ സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ ഉണ്ടായിരുന്നവരോ മാത്രമായിരുന്നു എന്നതും തള്ളിക്കളയാവുന്നതല്ല. പാർശ്വവത്കരിക്കപ്പെട്ടവരുടെ സാമൂഹ്യനീതി അവഗണിക്കപ്പെടുന്നത് അംബദ്ക്കറിൽ ഉണ്ടാക്കിയ പ്രതിധ്വനിയാണ് അദ്ദേഹത്തെ ഐഎൽപിയിലേക്ക് നയിച്ചത്. പൂനാ പാക്റ്റിൽ നിന്നുണ്ടായ അവബോധവും ശക്തമായ ഒരു രാഷ്ട്രീയ പാർട്ടി തൊഴിലാളി കൾക്കും അധ: സ്ഥിതർക്കും പാർശ്വവൽക്കരിക്ക പ്പെട്ടവർക്കുമായി ഉണ്ടാവേ ആവശ്യകത അദ്ദേഹത്തിന് ബോധ്യമായി. യഥാർത്ഥത്തിൽ മാർക്സിസ്റ്റ് വീക്ഷണം, തൊഴിലാളി വർഗ്ഗ പാർട്ടിയുടെ ലക്ഷ്യം, ഇതെല്ലാമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്.
1942‑ൽ എട്ടുമണിക്കൂർ ജോലി സമയം നിർബന്ധിതമായി നിർണയിക്കണമെന്നതിന് വേണ്ടി മറ്റൊരു സമരം നയിച്ചതും മറ്റാരുമായിരുന്നില്ല. രാം ലോകമഹാ യുദ്ധത്തിന്റെ തീവ്രതയിൽ ലോകമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ തൊഴിലാളികളുടെ അവകാശവും ജോലിയും കൂലിയും ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് അത്തരമൊരു പ്രക്ഷോഭത്തിന് കോപ്പുകൂട്ടുന്നത്. വിലക്കയറ്റവും ജീവിത ദുരിതവും അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി നിയോഗിക്കപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് യുദ്ധം പൊട്ടി പുറപ്പെടുന്നത്. 1938‑ൽ നിന്നും 1942 വരെയുള്ള കാലഘട്ടത്തിൽ ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണത്തോടെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ കാണാനും നിയമനിർമ്മാണം വഴി പരിഹരിക്കാനുമുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി. യുദ്ധകാല പരിതസ്ഥിതിയിൽ പടർന്നുവന്ന തൊഴിലില്ലായ്മയ്ക്കും ഇടിഞ്ഞു താഴ്ന്ന വേതന വ്യവസ്ഥയക്കും പരിഹാരം എന്നോണം ക്ഷാമബത്ത എന്നത് ഒരു അവകാശമായി അംഗീകരിപ്പിക്കുന്നതിൽ അംബദ്ക്കറുടെ പങ്ക് ചെറുതായി കാണാൻ ആവില്ല.
1943‑ൽ വൈസ്രോയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമെന്ന നിലയിൽ നിലവിലുണ്ടായിരുന്ന 1926‑ലെ ട്രേഡ് യൂണിയൻ നിയമം ഭേദഗതി ചെയ്യാനും കൂട്ടായ വിലപേശൽ ഉൾപ്പെടെ നിരവധി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ദീർഘവീക്ഷണ ത്തോടെയുള്ള നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. യൂണിയനുകളുടെ അംഗീകാരം, തൊഴിൽ സമരങ്ങളിലെ നഷ്ടം ട്രേഡ് യൂണിയനിൽ നിന്ന് ഈടാക്കുന്നതിനെതിരായ നിലപാടുമെല്ലാം നിയമസംഹിതയുടെ ഭാഗമാക്കുവാൻ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്. 1944‑ൽ ഫാക്ടറി നിയമം ഭേദഗതി ചെയ്തതും, മെഡിക്കൽ ലീവ്/വാർഷിക ആർജിത അവധി അവകാശമാക്കുകയും ചെയ്തതും വഴി ഇന്ന് നാം അനുഭവിക്കുന്ന കാതലായ അവകാശങ്ങളുടെ ഉപജ്ഞാതാവ് അംബദ്ക്കറല്ലാതെ മറ്റാരുമായിരുന്നില്ല.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിയമം തുടങ്ങി നിരവധി നൂതന തൊഴിലവകാശ സംരക്ഷണ നിയമങ്ങൾക്ക് നേതൃത്വം പരമായ മുൻകൈ പ്രവർത്തനം നടത്തിയതും അദ്ദേഹം തന്നെയാണ്. മാസത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ വേതനം കൊടുത്തിരിക്കണം എന്ന വ്യവസ്ഥ നിയമത്തിൽ ഉൾക്കൊള്ളിച്ചതിന് പിന്നിലും മറ്റാരുമായിരുന്നില്ല. ഒരു ദിവസം എട്ടുമണിക്കൂർ ജോലിയും ആഴ്ചയിൽ 48 മണിക്കൂറിൽ അധികമാകാൻ പാടില്ലെന്ന വ്യവസ്ഥയും ആഴ്ചയിലൊരിക്കൽ നിർബന്ധമായ അവധി കൊടുക്കണം എന്നുള്ള വ്യവസ്ഥയും നിയമത്തിന്റെ ഭാഗമായി. തൊഴിലിടങ്ങളിൽ ആരോഗ്യ പരിരക്ഷ, വെള്ളം, വെളിച്ചം തുടങ്ങിയവ ഉണ്ടായിരിക്കണമെന്ന് തുടങ്ങി സുരക്ഷാ സമ്പ്രദായങ്ങളുടെ ഫലപ്രദമായ ക്രമീകരണവും അംബദ്ക്കറുടെ ബുദ്ധിയിലുദിച്ചതാണ്.
തൊഴിലാളി ക്ഷേമത്തിനായി കാൻറീൻ, വാഷ്റൂം, പ്രാഥമിക ചികിത്സാ സൗകര്യം, ബാലവേല നിരോധനം, സ്ത്രീകൾക്കുള്ള പ്രസവാവധി തുടങ്ങി ഇന്നത്തെ തൊഴിൽ നിയമങ്ങളുടെ കാതൽ മുഴുവനായും അംബേദ്കറുടെ സൃഷ്ടിയാണെന്ന ഒരു തിരിച്ചറിവും ഈ അവസരത്തിൽ നമുക്ക് ഉ ാവേ താണ്. കേവലമൊരു സാമൂഹ്യപരിഷ്കർത്താവോ സാമ്പത്തികവിദഗ്ധനോ, ദളിത് ആക്ടിവിസ്റ്റോ മാത്രമായിരുന്നില്ല അംബദ്ക്കർ. ഇന്ത്യൻ തൊഴിൽ മേഖലയുടെ എല്ലാ അവകാശ സംരക്ഷണങ്ങളുടെയും അടിസ്ഥാന ശിലപാകിയത് അംബദ്ക്കർ ആണ് എന്ന് പറയുന്നതിൽ ഒട്ടും മടി കാണിക്കേ തില്ല! ഒരു ഭരണഘടനാ ശില്പി മാത്രമായിരുന്നില്ല അംബദ്ക്കർ. സ്വസമുദായത്തിന്റെ പിന്നോക്കാ വസ്ഥയ്ക്കുളള ചരിത്രപരമായ കാരണങ്ങൾ കെത്തുകയും അതിനെ ഇല്ലായ്മ ചെയ്യുക എന്ന നിതാന്തമായ ലക്ഷ്യത്തോടെയുള്ള പോരാട്ടവും ഒപ്പം മുന്നോട്ടു കൊണ്ടുപോയ വിപ്ളവകാരിയാണ് അദ്ദേഹം. ഇന്ത്യൻ ഭരണഘടന ഇന്നു നേരിടുന്ന വെല്ലുവിളികളും, പ്രതിസന്ധികളും എല്ലാം തന്നെ മുൻകൂട്ടി ക ആളായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ യർവാദ ജയിലിലെ സത്യഗ്രഹ സമരം അവസാന നിമിഷം ഒത്തുതീർപ്പിലെത്തിക്കുവാൻ നിർബന്ധിതമായത് പോലെ തന്നെ തന്റെ മനോമുകരത്തിൽ ഉ ായിരുന്ന ഭരണഘടനയുടെ അടിസ്ഥാന സങ്കൽപ്പങ്ങളിൽ ചിലതിൽ വെള്ളം ചേർക്കുവാനും വരേണ്യ വർഗ്ഗത്തിന്റെ മേൽക്കോയ്മയുള്ള ഭരണഘടനാ നിർമ്മാണ സഭയിൽ ഒരു കോംപ്രമൈസിംഗ് കോൺസ്റ്റിറ്റ്യൂഷൻ ആക്കി ഇന്ത്യൻ ഭരണഘടനയെ മാറ്റി എടുക്കുകയും ചെയ്യേ സാഹചര്യം ഇത്തരുണത്തിൽ വിസ്മരിക്കാവുന്നതല്ല. മന്ത്രിസ്ഥാനം രാജിവച്ചുകൊ ് ഇറങ്ങി പോകുമ്പോൾ പാർലമെന്ററി ജനാധിപത്യത്തിൽ രാജിവെക്കുന്ന ആളിന്റെ അവകാശമായ പ്രസ്താവന നടത്താൻ പോലും ഭരണഘടനാ ശിൽപ്പിക്ക് അവസരം നൽകിയില്ല എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. യഥാർത്ഥത്തിൽ അന്ന് തന്നെ ഇന്ത്യൻ ഭരണഘടനയുടെ നാമ്പും കൂമ്പും വാടി പോയിരുന്നു എന്നതാണ് യാഥാർത്ഥ്യം. ““ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിൻമുറക്കാർ” എന്ന് ഒരുപക്ഷേ അംബേദ്കർ ചിന്തിച്ചിരിക്കാം. ആ യാഥാർത്ഥ്യം മുന്നിൽ കണ്ടും വെല്ലുവിളികളെ ഏറ്റെടുത്തും മുന്നോട്ടു പോവുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള പാത!
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment