Related News

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തി; കൊലയാളിയായ 20കാരനും മരിച്ച നിലയില്‍

Janayugom
Developer Admin

മൂഴിക്കലിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശി അദിനാൻ (20) ആണ് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അക്രമം നടന്നത്. കൊലപാതകത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയെയും അദിനാൻ വധിക്കാൻ ശ്രമിച്ചെങ്കിലും അവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

തുടർച്ചയായി പ്രശ്നങ്ങളുണ്ടാക്കിയിരുന്ന അദിനാനെ വീട്ടിൽ നിന്നും നേരത്തെ ഇറക്കിവിട്ടിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അക്രമാസക്തനായ യുവാവിനെ വീട്ടുകാർ മുറിക്കുള്ളിലിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ നിന്നും തിരികെയെത്തിയപ്പോഴാണ് അദിനാനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അദിനാന്റെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് ആത്മഹത്യ തന്നെയാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തി തെളിവുകൾ ശേഖരിക്കുകയാണ്. 

Previous
പരാജയപ്പെട്ട സമാധാനചർച്ചയും ഉരുണ്ടുകൂടുന്ന യുദ്ധഭീഷണിയും
Next
വക്രീകരിക്കപ്പെട്ട ചരിത്രവും വിസ്മരിക്കപ്പെട്ട പോരാട്ടങ്ങളും; ബാബാസാഹിബ് അംബേദ്ക...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment