Related News

അഭിലാഷ് ബാബുവിന്റെ കൃഷ്ണാഷ്ടമി മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Janayugom
Developer Admin

വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി’ കവിതയെ അടിസ്ഥാനമാക്കിയ ‘കൃഷ്ണാഷ്ടമി: ദ ബുക്ക് ഓഫ് ഡ്രൈ ലീവ്സ്’ എന്ന സിനിമയുടെ ഇൻറർനാഷണൽ പ്രീമിയർ 48-ാമത് മോസ്കോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കും. ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത ഈ സിനിമയിൽ ജിയോ ബേബി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2026 ഏപ്രിൽ 16–23 തീയതികളിൽ നടക്കുന്ന ഫെസ്റ്റിവലിൽ ഈ സിനിമ പ്രദർശിപ്പിക്കപ്പെടും. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്റ്റിൽ ഇമേജ് ഫീച്ചർ ഫിലിം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമ ദുരിധികാരപ്രയോഗത്തിന് ഇരയാകുന്ന അരികവത്കരിക്കപ്പെട്ട ജീവിതങ്ങളെ വരച്ചുകാട്ടുന്നു.

അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച ഈ സിനിമയ്ക്ക് ഔസേപ്പച്ചൻ സംഗീതം ഒരുക്കിയിരിക്കുന്നു. ജിയോ ബേബി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈലോപ്പിള്ളിയുടെ വരികൾക്ക് പുറമെ അഭിലാഷ് ബാബു രചിച്ച പാട്ടുകളും സിനിമയിലുണ്ട്. സൈന മ്യൂസിക് പുറത്തിറക്കിയ ഗാനങ്ങൾ നിലവിലെ യൂട്യൂബിൽ ലഭ്യം ആണ്. 

സിനിമയുടെ ടീമിൽ കാർത്തിക് ജോഗേഷ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജിതിൻ മാത്യു (കാമറ), അനു ജോർജ് (എഡിറ്റ്), രബീഷ് (സൗണ്ട്) അഭിജിത് ചിത്രകുമാർ (അസോസിയേറ്റ് ഡയറക്ടർ) ദിലീപ് ദാസ് (പ്രൊഡക്ഷൻ ഡിസൈനർ) ജയേഷ് എൽ ആർ (പ്രൊഡക്ഷൻ കൺട്രോളർ) കെ ജെ ഷാജി(പ്രോജക്ട് ഡിസൈനർ) അനന്തപത്മനാഭൻ (കോസ്റ്റ്യൂം ഡിസൈനർ) ബിനു സത്യൻ (മേക്കപ്പ്) അലക്സ് വർഗീസ് (കളർ) തുടങ്ങിയവർ ഉൾപ്പെടുന്നു.

2023ൽ പുറത്തിറങ്ങിയ ‘ആലോകം’ 2024 ഐ എഫ് എഫ് കെ യിൽ പ്രീമിയർ ചെയ്യപ്പെട്ട മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ എന്നിവയാണ് ഡോക്ടർ അഭിലാഷ് ബാബുവിന്റെ മറ്റു ചിത്രങ്ങൾ.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും പഴയതുമായ ഫെസ്റ്റിവലുകളിൽ ഒന്നാണ് മോസ്കോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ. ഇതിന്റെ തുടക്കം 1935 ൽ ആയിരുന്നു. 1995 മുതൽ മോസ്കോ ചലച്ചിത്രമേള വർഷം തോറും നടന്നുവരുന്നു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് “ക്ലാസ് എ” അക്രഡിറ്റേഷൻ ഉള്ള ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് എം ഐ എഫ് എഫ്.

Previous
പുരോഗമന സമൂഹത്തിന് യോജിക്കാത്ത നിയമനിർമ്മാണം
Next
കേന്ദ്രം തെരഞ്ഞെടുത്ത നിശബ്ദതയുടെയും കീഴടങ്ങലിന്റെയും നയതന്ത്രം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment