ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലിറങ്ങിയ ‘ധുരന്ധർ’ എന്ന ചിത്രത്തിലെ പ്രൊപ്പഗണ്ട രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ച് തമിഴ് സംവിധായകൻ വെട്രിമാരൻ. ചെന്നൈയിൽ ‘നീലിര’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് ചിത്രത്തിന്റെ പേരെടുത്തു പറയാതെ വെട്രിമാരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധനം പോലുള്ള വിഷയങ്ങളിൽ സാധാരണക്കാർ അനുഭവിച്ച ദുരിതങ്ങളെ സിനിമകളിലൂടെ എങ്ങനെയാണ് ലഘൂകരിച്ച് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ‘ഹേറ്റ് പ്രൊപ്പഗണ്ട’ ചിത്രങ്ങൾ ജനങ്ങളുടെ ഓർമ്മകളെ സ്വാധീനിക്കാൻ ശേഷിയുള്ളവയാണെന്നും, ഇതിനെ പ്രതിരോധിക്കാൻ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന നല്ല സിനിമകൾ നിർമ്മിക്കുക മാത്രമാണ് ഏകവഴിയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സിനിമകളിലൂടെ എന്നും സാധാരണക്കാരുടെ പക്ഷത്തുനിന്ന് സംസാരിക്കുന്ന വെട്രിമാരൻ, ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ‘നീലിര’ വെറുപ്പിനെയോ അക്രമത്തെയോ ന്യായീകരിക്കുന്ന ചിത്രമല്ലെന്നും കൂട്ടിച്ചേർത്തു. വെട്രിമാരന്റെ ഈ പരോക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുമ്പും ജാതിവ്യവസ്ഥക്കെതിരായ നിലപാടുകളുടെ പേരിൽ സംഘപരിവാർ അനുകൂലികളുടെ വിദ്വേഷത്തിന് ഇരയായിട്ടുള്ള വെട്രിമാരനെതിരെ വീണ്ടും സൈബർ ആക്രമണങ്ങൾ ശക്തമാകുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment