Related News

വെഞ്ഞാറമൂട്ടിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി കസ്റ്റഡിയിലെന്ന് സൂചന

Janayugom
Developer Admin

വെഞ്ഞാറമൂട് വെള്ളുമണ്ണടിയിൽ വൃദ്ധയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂട്ടുമുഖം ഭുവന വിഹാറിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ശാരദ അമ്മ (സീതമ്മ‑75) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പറമ്പിൽ പണിക്കെത്തിയ തൊഴിലാളികളാണ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് പരിശോധന നടത്തിയത്. വീടിനുള്ളിൽ ശാരദ മരിച്ചുകിടക്കുന്നത് കണ്ട തൊഴിലാളികൾ ഉടൻ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വീടിനുള്ളിൽ നിന്ന് ഒരു മൊബൈൽ ഫോണും ചെരിപ്പും കണ്ടെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ കണ്ടെടുത്ത ചെരിപ്പിൽ നിന്ന് മണംപിടിച്ച് സമീപത്തെ റോഡുവരെ ഓടി. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഫോണും ചെരിപ്പും സമീപവാസിയായ ഒരു യുവാവിന്റെതാണെന്ന് സൂചനയുണ്ട്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നാണ് അറിയുന്നത്. മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.

Previous
എൽഡിഎഫ് അല്ലാതെ മറ്റാരുമില്ല എന്നുറപ്പിക്കുക
Next
അയൽവാസിയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment