Related News

അയൽവാസിയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

Janayugom
Developer Admin

മുൻവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം ഉക്കോട്‍ സ്വദേശി മണികണ്ഠൻ (മച്ചു — 52) ആണ് പിടിയിലായത്. അയൽവാസിയായ കെ.എസ്. അജിക്ക് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. സ്ഥിരം പ്രശ്നക്കാരനായ മണികണ്ഠനെതിരെ അജി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിരോധമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 7:30 ഓടെയാണ് സംഭവം നടന്നത്. അജിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ മണികണ്ഠൻ ബഹളമുണ്ടാക്കുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അജിയെ പലതവണ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ അജി നിലവിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നേമം പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous
വെഞ്ഞാറമൂട്ടിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി കസ്റ്റഡിയിലെന...
Next
വനിതാ സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment