Related News

അനുവാദമില്ലാതെ രൂപവും ശബ്ദവും ഉപയോഗിക്കുന്നു : അല്ലു അര്‍ജ്ജുനും ഹൈക്കോടതിയില്‍

Janayugom
Developer Admin

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടന്‍ അല്ലു അര്‍ജ്ജുന്‍. പരസ്യങ്ങളിലും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താരം ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്. തന്റെ അനുമതിയില്ലാതെ വ്യക്തിത്വം ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

തന്റെ സമ്മതമില്ലാതെ പേരും രൂപവും ശബ്ദവും മറ്റ് സ്വഭാവസവിശേഷതകളും ഉപയോഗിക്കുന്നത് തടയുക എന്നതാണ് ഈ നിയമനടപടിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുണ്ടാകുന്ന ദുരുപയോഗങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ പരാതിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ രൂപമോ ശബ്ദമോ അനുകരിക്കപ്പെടുന്നത് തന്റെ പ്രശസ്തിയെയും കരിയറിനെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.പല ബ്രാന്‍ഡുകളും വ്യക്തികളും അല്ലു അര്‍ജുന്റെ ജനപ്രീതി മുതലെടുത്ത് അനധികൃതമായി പരസ്യങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് നിയമസംഘം കോടതിയെ അറിയിച്ചു. 

ഇത്തരം വ്യാജമായ പ്രചാരണങ്ങള്‍ തടയുന്നതിനും തന്റെ ബ്രാന്‍ഡ് മൂല്യം കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ അടിയന്തര നീക്കം.വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമയുദ്ധത്തിനിറങ്ങി സെലിബ്രിറ്റികളിലെ ഏറ്റവും പുതിയ കണ്ണിയാണ് അല്ലു അര്‍ജുന്‍. 2022‑ല്‍ അമിതാഭ് ബച്ചന്‍ തുടങ്ങിവെച്ചതാണ് ഈ പോരാട്ടം. പിന്നീട് അനില്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, സോനാക്ഷി സിന്‍ഹ, മോഹന്‍ലാല്‍ തുടങ്ങിയവരും ഇതിന്റെ ഭാഗമായി.

Previous
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; യുഎസ് ഉപരോധം പിൻവലിക്കാത്തതിൽ പ്രതിഷേധം
Next
ആഗ്രയിൽ യുവാവിനെ ഹോട്ടൽ മുറിയിൽ കഴുത്തറുത്ത് കൊന്നു; കാമുകി പിടിയിൽ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment