Related News

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

Janayugom
Developer Admin

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്ക. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ ഔദ്യോ​ഗികമായി അറിയിച്ചു. എന്നാൽ യുദ്ധം അവസാനിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിട്ടില്ല. ഇറാനെതിരായ യുദ്ധത്തിൽ ഇനി യുഎസ് ആക്രമണം നടത്തില്ലെന്നും ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചെന്നും ലക്ഷ്യങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചത്.

അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു. എന്നാൽ, ഇറാൻ ഇനിയും അമേരിക്കയ്‌ക്കെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്നും ഹോർമുസ് കടലിടുക്ക് തുറക്കുകയാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. എന്നാൽ ഇറാനുമായുള്ള നാവിക ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് ഇറാനുമായി ധാരണയിൽ എത്തിയതായും അ​ദ്ദേ​ഹം അറിയിച്ചു.

Previous
പഞ്ചാബിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ട സ്ഫോടനം; സുരക്ഷ ശക്തമാക്കി
Next
മുസ്ലിം ലീഗിൽ ഉപമുഖ്യമന്ത്രി ചർച്ചകൾ സജീവം; പിന്നിൽ വി ഡി സതീശന്റെ രാഷ്ട്രീയ നീക...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment