Related News

സുവേന്ദു അധികാരിക്ക് വിജയം; ഭവാനിപൂരിൽ മമത ബാനർജി പരാജയപെട്ടു

Janayugom
Developer Admin

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപെട്ടു. 15,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ മമത ബാനർജി പിന്നിലായിരുന്നു. മമത ബാനർജിയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 

ഇത്തവണ അദ്ദേഹം നന്ദിഗ്രാം, ഭവാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് മത്സരിച്ചത്. 2020 ഡിസംബറിലാണ് അദ്ദേഹം ടിഎംസി വിട്ട് ബിജെപിയിൽ ചേർന്നത്.2021ലെ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി. തുടർന്ന് ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

Previous
തിരിച്ചടികൾ തളർത്തില്ല, പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകും: കെ രാധാകൃഷ്ണൻ
Next
ചേർത്തലയെ വീണ്ടും ചേർത്തുപിടിച്ച് പി പ്രസാദ്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment