Related News

തിരിച്ചടികൾ തളർത്തില്ല, പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകും: കെ രാധാകൃഷ്ണൻ

Janayugom
Developer Admin

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടി ആഴത്തിൽ പരിശോധിക്കുമെന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി ഇടതുപക്ഷം ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമെന്നും സി പി എം കേന്ദ്രകമ്മിറ്റി അംഗവും ആലത്തൂർ എം പിയുമായ കെ രാധാകൃഷ്ണൻ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ പത്ത് വർഷക്കാലം കേരളം കണ്ടത് സമാനതകളില്ലാത്ത വികസന- ക്ഷേമ പ്രവർത്തനങ്ങളാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന പദ്ധതികൾ മുതൽ നാടിന്റെ മുഖച്ഛായ മാറ്റിയ വൻകിട വികസന പ്രവർത്തനങ്ങൾ വരെ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഒരു അഴിമതി ആരോപണങ്ങൾ പോലും ഉന്നയിക്കാൻ കഴിയാതെ പ്രതിപക്ഷം പതറി നിന്ന കാലഘട്ടമായിരുന്നു ഇതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിച്ചു. 

തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പാർട്ടി ചർച്ച ചെയ്യും. വീഴ്ചകൾ പരിഹരിച്ച് ജനവിശ്വാസം വീണ്ടെടുക്കാൻ ഊർജിതമായ ശ്രമങ്ങൾ നടത്തും. ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകും. തിരിച്ചടികൾ തളർത്താനല്ല, മറിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള പാഠങ്ങളാണ നൽകുന്നതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. 

Previous
കോന്നിയിൽ എൽഡിഎഫിന് വിജയത്തിളക്കം
Next
സുവേന്ദു അധികാരിക്ക് വിജയം; ഭവാനിപൂരിൽ മമത ബാനർജി പരാജയപെട്ടു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment