Related News

കോന്നിയിൽ എൽഡിഎഫിന് വിജയത്തിളക്കം

Janayugom
Developer Admin

നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ 1838 വോട്ട് ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർഥി സതീഷ് കൊച്ചുപറമ്പിലിനെ പരാജയപ്പെടുത്തി കെ യു ജനീഷ് കുമാർ വിജയിച്ചത്. മൂന്നാം തവണയാണ് ജനീഷ് നിയമ സംഭയിൽ എത്തുന്നത്. കോന്നി എം എൽ എ ആയിരുന്ന അടൂർ പ്രകാശ് ആറ്റിങ്ങൽ എം പിയായി മത്സരിക്കുമ്പോൾ കോന്നിയിൽ 2019 ൽ നടന്ന ഉപതിരഞ്ഞടുപ്പിനെ തുടർന്നാണ് ജനീഷ് കുമാർ ആദ്യായി വിജയിച്ചത്.തുടർന്ന് 2021 ൽ നടന്ന തിരഞ്ഞടുപ്പിലും ജനീഷ് കുമാർ വിജയിച്ചിരുന്നു. സമസ്ത മേഘലകളിലും ഊന്നൽ നൽകിയ വികസന പ്രവർത്തനങ്ങളാണ് അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയിൽ എം എൽ എ ആയതിനുശേഷം കാഴ്ചവെച്ചത്.

കോന്നി മെഡിക്കൽ കോളേജ് ആയിരുന്നു ഇതിൽ ഏറ്റവും പ്രധാനം. അടൂർ പ്രകാശ് എംഎൽഎ ആയിരുന്നപ്പോൾ നിർമാണം മുടങ്ങിയിരുന്ന കോന്നി മെഡിക്കൽ കോളേജ് നിർമ്മാണം പൂർത്തിയാക്കി ജില്ലയുടെ ആരോഗ്യ മേഖലയുടെ മുഖമുദ്രയാക്കി മാറ്റുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ആവണിപ്പാറയിൽ വൈദ്യുതി എത്തിച്ചതായിരുന്നു മറ്റൊരു പ്രധാന നാഴികകല്ല്. കിഫ്‌ബി പദ്ധതിയിലൂടെ നിരവധി വികസന പ്രവർത്തനങ്ങളാണ് ജനീഷ് കുമാർ നടപ്പാക്കിയത്.
പ്രതിപക്ഷത്തിന്റെ പോലും വായടപ്പിക്കുന്ന വിധത്തിൽ ആയിരുന്നു മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ജനീഷ് കുമാർ നേതൃത്വം നൽകിയത്.ആവണിപ്പാറ പാലം എന്ന സ്വപ്‍നവും ഇപ്പോൾ യഥാർഥ്യമാകാൻ പോകുന്നു. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടായി. സർക്കാർ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റമാണ് നടന്നത്.

Previous
സംസ്ഥാനത്ത് യുഡിഎഫ്
Next
തിരിച്ചടികൾ തളർത്തില്ല, പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകും: കെ രാധാകൃഷ്ണൻ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment