നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് വിജയം. 102 സീറ്റുകളോടെയാണ് യുഡിഎഫ് വിജയം നേടിയത്. എല്‍ഡിഎഫ് 35 സീറ്റുകള്‍ നേടി. എന്‍ഡിഎ മൂന്നിടത്ത് വിജയിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസ് ഐ 63 സീറ്റുകളിലും മുസ്ലിം ലീഗ് 22 സീറ്റുകളിലും വിജയിച്ചു. കേരള കോണ്‍ഗ്രസ് (ജോസഫ്) ഏഴ് സീറ്റുകളും ആര്‍എസ്‌പി മൂന്ന് സീറ്റുകളും നേടി. ആര്‍എംപി, കേരള കോണ്‍ഗ്രസ് (ജേക്കബ്), സിഎംപി എന്നിവര്‍ ഓരോ സീറ്റുകളും വിജയിച്ചു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ജി സുധാകരന്‍ അമ്പലപ്പുഴയിലും ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിലും വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരിലും മാണി സി കാപ്പന്‍ പാലായിലും വിജയം നേടി.
എല്‍ഡിഎഫില്‍ സിപിഐ(എം) 26 സീറ്റുകളിലും സിപിഐ എട്ട് സീറ്റുകളിലും വിജയിച്ചു. ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ പി കെ പ്രവീണ്‍ കൂത്തുപറമ്പിലും വിജയിച്ചു. എന്‍ഡിഎ മുന്നണിയില്‍ ബിജെപിക്ക് മാത്രമാണ് വിജയം നേടാനായത്. നേമം മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും ചാത്തന്നൂരില്‍ ബി ബി ഗോപകുമാറും വിജയിച്ചു.
വിജയിച്ച സിപിഐ സ്ഥാനാര്‍ത്ഥികള്‍-ഭൂരിപക്ഷം
1. കാഞ്ഞങ്ങാട്-അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (15,316)
2. പട്ടാമ്പി-മുഹമ്മദ് മുഹസിന്‍ (9,442)
3. ഒല്ലൂര്‍-കെ രാജന്‍ (8,884)
4. നാട്ടിക‑ഗീതാ ഗോപി (7,093)
5. കൈപ്പമംഗലം-കെ കെ വത്സരാജ് (9,944)
6. ചേര്‍ത്തല‑പി പ്രസാദ് (14,489)
7. പുനലൂര്‍-സി അജയപ്രസാദ് (21,529)
8. നെടുമങ്ങാട്-ജി ആര്‍ അനില്‍ (21,583)
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment