സോഷ്യൽ മീഡിയയിലെ ജനപ്രീതിയിൽ തെന്നിന്ത്യൻ നടി കീർത്തി സുരേഷിനെ മറികടന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളികളുടെ പട്ടികയിലാണ് സഞ്ജു ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 19.1 മില്യൺ ഫോളോവേഴ്‌സാണ് സഞ്ജു സാംസണുള്ളത്. പട്ടികയിൽ രണ്ടാമതുള്ള കീർത്തി സുരേഷിന് 18.8 മില്യൺ ഫോളോവേഴ്‌സാണുള്ളത്. കഴിഞ്ഞ മാസം വരെയും പട്ടികയിൽ സഞ്ജുവിന് മുന്നിലായിരുന്നു കീർത്തി. കീർത്തി സുരേഷ് രണ്ടാമതായപ്പോൾ ലിസ്റ്റിൽ മൂന്നാമതുണ്ടായിരുന്ന നടൻ ദുൽഖർ സൽമാൻ നാലാം സ്ഥാനത്തേക്ക് പോയിട്ടുണ്ട്. അനുപമ പരമേശ്വനാണ് നിലവിൽ മൂന്നാം സ്ഥാനത്തുള്ള താരം. ദുൽഖറിന് 15 മില്യൺ ഫോളോവേഴ്സ് ആണെങ്കിൽ അനുപമയ്ക്കത് 16 മില്യൺ ആണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment