യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം നീണ്ടുനിൽക്കുന്നത് ലോകത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് അടഞ്ഞതും ഊർജ്ജ‑ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുന്നതും തുടർന്നാൽ 2026ൽ ആഗോള വളർച്ചാനിരക്ക് രണ്ട് ശതമാനത്തിന് താഴേക്ക് പതിക്കുമെന്ന് ഐഎംഎഫ് പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
1980ന് ശേഷം നാല് തവണ മാത്രമാണ് ലോകം ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. ഈ വർഷം എണ്ണവില ബാരലിന് 110 ഡോളർ കടക്കാനും നാണയപ്പെരുപ്പം ആറ് ശതമാനമായി വർദ്ധിക്കാനും സാധ്യതയുണ്ടെന്നും ഇത് തടയാൻ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്. യുദ്ധം ഉടൻ അവസാനിച്ചില്ലെങ്കിൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥ 6.1 ശതമാനവും എൽഎൻജി പ്ലാന്റുകൾക്ക് നേരെ ആക്രമണം നേരിട്ട ഖത്തറിന്റേത് 8.6 ശതമാനവും തകർച്ച നേരിടും. അതേസമയം സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ ബദൽ കയറ്റുമതി പാതകൾ ഉപയോഗിക്കുന്നത് വഴി വലിയ പ്രത്യാഘാതങ്ങൾ ഒഴിവാക്കുമെന്നും ഐഎംഎഫ് നിരീക്ഷിക്കുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment