കോട്ടയം നഗരത്തിൽ സ്ഥാപിച്ച കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു . കോൺഗ്രസ് ഗ്രൂപ്പ് പോരിന്റെ ഭാഗമായി എതിരാളികൾ ആയിരിക്കാം ഇതിന് പിന്നിലെന്നാണ് സൂചനകൾ.അതേസമയം, കാസർകോഡ് വിജയാഹ്ലാദത്തിന്റെ മറവിൽ യുഡിഎഫിന്റെ അക്രമവുമുണ്ടായി . തൃക്കരിപ്പൂരിലും ഉദുമയിലും സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് പ്രവർത്തകർ ആക്രമണം നടത്തി.
ഉഗ്ര ശേഷിയുള്ള പടക്കം ഓഫീസിലേക്ക് വലിച്ചെറിയുകയായിരുന്നു. ഓഫീസിൽ അതിക്രമിച്ചു കയറി ഫർണിച്ചറുകൾ തല്ലി തകർത്ത് തീയിട്ടു. സാമൂഹ്യമാധ്യമങ്ങളിൽ അക്രമിസംഘം ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഉദുമയിലും മുസ്ലിംലീഗ് പ്രവർത്തകർ ആക്രമണമഴിച്ചു വിട്ടു. സിപിഐഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസായ ചട്ടഞ്ചാലിലെ കൃഷ്ണപിള്ള മന്ദിരത്തിനു നേരെ പടക്കം വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓഫീസ് സെക്രട്ടറി കെ അരുൺകുമാറിനേയും സിപിഐഎം പ്രവർത്തകൻ സുമേഷിനേയും കൈയ്യേറ്റം ചെയ്തു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment