Related News

എറണാകുളത്ത് പമ്പുകളില്‍ പെട്രോള്‍-ഡീസലുകള്‍ ‘ഒ‍ൗട്ട്‌ ഓഫ്‌ സ്‌റ്റോക്ക്‌’

Janayugom
Developer Admin

കൊച്ചിയില്‍ പല പ്രദേശങ്ങളിലെ പമ്പുകളിലും പെട്രോള്‍-ഡീസല്‍ ലഭ്യതയില്ല. പലയിടങ്ങളിലും ‘ഒ‍ൗട്ട്‌ ഓഫ്‌ സ്‌റ്റോക്ക്‌’ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്‌. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുപിന്നാലെ വിലവർധനയുണ്ടാകുമെന്ന വിവരം പുറത്തുവന്നതിന്‌ പിന്നാലെയാണ് പൊടുന്നനെയുള്ള ഈ ക്ഷാമം. 

ഇന്ധനവില കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യത്തിന്‌ കേന്ദ്രം വഴങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കമ്പനികൾ ഡീലർമാർക്ക്‌ ആവശ്യപ്രകാരമുള്ള അളവിൽ പെട്രോൾ നൽകുന്നില്ല. ഇന്ധനശേഖരമുള്ള പമ്പുകൾക്ക്‌ നൽകേണ്ടതില്ലെന്ന കമ്പനികളുടെ നിലപാടും തിരിച്ചടിയായി. വിലവർധന മുതലെടുക്കാൻ പൂഴ്‌ത്തിവയ്‌ക്കുന്നതാണ്‌ ഇത്രയും രൂക്ഷമായ സാഹചര്യം സൃഷ്ടിച്ചതെന്ന ആക്ഷേപവുമ കേന്ദ്രത്തിന് നേരെ വരുന്നുണ്ട്. ഇന്ധന വിലവർധന ഏതുനിമിഷവും ഉണ്ടാകുമെന്നുകരുതി വാഹനങ്ങൾ ഫുൾ ടാങ്ക്‌ നിറയ്‌ക്കുന്നവരുണ്ട്‌. കൂടുതൽപേർ ഇത്തരത്തിൽ എത്തുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 

Previous
കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ച നിലയില്‍
Next
ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്: കോടികളുടെ തട്ടിപ്പ് നടത്തിയ ഡോക്ടറും ലാബ് ഉടമയും അറസ്...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment