25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് ശേഷം കേരളം ഇനി എങ്ങോട്ട് എന്നതിനു തുടക്കം കുറിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ബാലറ്റുകള്‍ എണ്ണി തീര്‍ന്നു. യുഡിഎഫ് 82, എല്‍ഡിഎഫ് 53, എന്‍ഡിഎ 4 എന്നനിലയിലാണ് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിലെ ട്രെന്‍ഡ് കാണിക്കുന്നത് ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ ആരംഭിച്ചു. എൽഡിഎഫ് ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഫം ഇത്തവണയും സാധിക്കില്ലെ എന്ന സൂചനയാണ് കാണിക്കുന്നത്, എങ്ങോട്ടേക്കും തിരിയാവുന്ന മുപ്പതിലേറെ മണ്ഡലങ്ങൾ ഉണ്ടെന്നതാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തെ അങ്ങേയറ്റം ആവേശകരമാക്കിയത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment