കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും നല്ല രീതിയിൽ വിജയം കൈവരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും എക്സിറ്റ് പോളിൽ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോളിൽ കെ കെ ഷൈലജയുടെ വിജയം പ്രവചനാതീതം എന്നാണ് പറഞ്ഞത്. ഇടുക്കിയിൽ എം എം മണി തോൽക്കുമെന്നും ബേപ്പൂരും ബാലുശേരിയും തോൽക്കുമെന്നും പ്രവചിച്ചു.അന്നത്തെ എക്സിറ്റ് പോൾ നിരീഷണം തെറ്റായിരുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഇത്തവണയും ഉണ്ട്. ഇത് യാഥാർത്ഥ്യത്തിൽ നിന്നും വ്യത്യസ്തമാണ്. എക്‌സിറ്റ് പോൾ കണക്കുകൂട്ടലിൽ തെറ്റ് വരും.
എത്ര സീറ്റ് എൽഡിഎഫിനെന്ന് പ്രവചിക്കാനില്ല. ഭരണമാറ്റം വേണമെന്ന് പറയുന്നവർ എന്തിന്റെ അടിസ്ഥാനത്തിൽ വേണം എന്നത് വിശദമാക്കണം. കോഴിക്കോട് എൽഡിഎഫ് മുന്നേറ്റമുണ്ടാക്കും. പേരാമ്പ്രയിൽ താനും ജയിക്കും. ന്യൂനപക്ഷ ഏകീകരണമുണ്ടായില്ല. ഇത്തരം ഒരു വിശകലനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയവും മഹാമാരിയും അതിജീവിച്ച് നാടിനെ വികസനക്കുതിപ്പിലേക്ക് നയിച്ച സർക്കാരിന് ജനങ്ങൾ മൂന്നാം ഊഴം നൽകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. 2016‑ൽ 91 സീറ്റും 2021ൽ 99 സീറ്റും നൽകി എൽഡിഎഫിനെ തുണച്ച കേരളം ഇത്തവണയും വികസനത്തിനൊപ്പം നിൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അഴിമതിരഹിത ഭരണം, ക്രമസമാധാനം, ന്യൂനപക്ഷ‑സ്ത്രീ സുരക്ഷ, കെഎസ്ആർടിസിയുടെ ലാഭകരമായ പ്രവർത്തനം, മുണ്ടക്കൈ പുനരധിവാസം തുടങ്ങിയവ എൽഡിഎഫിന് മുൻതൂക്കം നൽകുന്നു. അതേസമയം, കോൺഗ്രസിലെ സ്ഥാനാർഥി തർക്കവും വിഴുപ്പലക്കലും വയനാട് ഫണ്ട് മുക്കിയതുമടക്കമുള്ള വിഷയങ്ങളിൽ മറുപടിയില്ലാതെ കോൺഗ്രസ് പ്രചാരണരംഗത്ത് പിന്നിലായി. നുണപ്രചാരണവും ബിജെപിയുമായുള്ള ഡീലും കുതന്ത്രങ്ങളും ഫലിച്ചാൽമാത്രം അധികാരത്തിൽ വരാമെന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാമ്പിനുള്ളത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment