Related News

വോട്ടെണ്ണല്‍ തുടങ്ങി

Janayugom
Developer Admin

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ട് മണിക്കാണ് ആദ്യ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിതുടങ്ങിയത്. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി ക്രമീകരിച്ചിട്ടുള്ള വോട്ടെണ്ണൽ ഹാളുകളിൽ ജനവിധി അറിയാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തൻ യു കേൽക്കർ അറിയിച്ചു. രാവിലെ ഏഴ് മണിയോടെ സ്ട്രാങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ചുകൊണ്ടാണ് റൂമുകൾ തുറന്നത്. എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒൻപത് മണിയോടെ ആദ്യ ഔദ്യോഗിക ഫലസൂചനകൾ പുറത്തുവരും. വൈകിട്ട് അഞ്ച് മണിയോടെ വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കി വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കമ്മിഷന്റെ പ്രതീക്ഷ. 

Previous
കേന്ദ്രങ്ങൾ ഒരുങ്ങി;വോട്ടെണ്ണൽ തുടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം
Next
എല്‍ഡിഎഫ് നല്ല വിജയം കൈവരിക്കും : ടി പി രാമകൃഷ്ണന്‍

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment