ബിജെപിയുടെ ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ ദളിത് പെണ്‍കുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഗാസിപൂര്‍ ജില്ലയിലാണ് ദളിത് പെണ്‍കുട്ടിമരിച്ചത്. കുട്ടിയുടെ മരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കനക്കുകകയാണ്. ഇതിനിടയിലാണ് ഗംഗാ എക്സപ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിനായി ഈ മാസം 29 ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുപി സന്ദര്‍ശനം .
മോഡി ഇവിടെ എത്തുന്ന അതേ ദിവസം തന്നെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. സംഭവത്തിൽ നീതി നടപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപെട്ടിട്ടുണ്ട്.17 വയസ്സുള്ള പെൺകുട്ടിയെ ഏപ്രിൽ 14 ന് രാത്രിയിലാണ് കാണാതായത്. തുടർന്ന് ഏപ്രിൽ 15 ന് കരാണ്ട മേഖലയിലെ ഗംഗാ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി ലൈംഗികാതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുമ്പോൾ, പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം മുങ്ങിമരണമാണെന്നും പ്രധാന പ്രതിയുമായുള്ള മുൻപത്തെ ബന്ധത്തെത്തുടർന്നുള്ള ആത്മഹത്യയാണെന്നുമാണ് പൊലീസിന്റെ വാദം.
സംഭവത്തിൽ കേസെടുക്കുകയും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.ഏപ്രിൽ 22‑ന് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘത്തിന് നേരെ ഗ്രാമത്തിൽ വെച്ച് കല്ലേറുണ്ടായതോടെ കേസ് കൂടുതൽ വഷളായി. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment