Related News

കുവൈറ്റിൽ നീറ്റ് പരീക്ഷ ഇന്ന്; ഇന്ത്യൻ എഡ്യൂക്കേഷണൽ സ്കൂൾ പരീക്ഷാ കേന്ദ്രം

Janayugom
Developer Admin

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET-UG 2026) ഇന്ന് (മെയ് 3 ഞായറാഴ്ച) കുവൈറ്റിൽ നടക്കും. കുവൈറ്റിലെ ഇന്ത്യൻ എഡ്യൂക്കേഷണൽ സ്കൂൾ (ഭാരതീയ വിദ്യാ ഭവൻ), ജലീബ് അൽ ശുവൈഖ് ആണ് പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്. കുവൈറ്റ് സമയം രാവിലെ 11: 30 മുതൽ ഉച്ചയ്ക്ക് 02: 30 വരെയാണ് പരീക്ഷാ സമയം.

 

പരീക്ഷാർത്ഥികൾക്കായുള്ള പ്രധാന നിർദ്ദേശങ്ങൾ

റിപ്പോർട്ടിംഗ് സമയം: പരീക്ഷാ കേന്ദ്രത്തിന്റെ പ്രധാന കവാടം രാവിലെ 08: 30‑ന് തുറക്കും. രാവിലെ 11: 00‑ന് ശേഷം എത്തുന്ന പരീക്ഷാർത്ഥികളെ യാതൊരു കാരണവശാലും അകത്തേക്ക് പ്രവേശിപ്പിക്കില്ല.

രേഖകൾ: അഡ്മിറ്റ് കാർഡ്, നിശ്ചിത വലുപ്പത്തിലുള്ള ഫോട്ടോകൾ, സാധുവായ തിരിച്ചറിയൽ രേഖ (ID Proof) എന്നിവ പരീക്ഷാർത്ഥികൾ നിർബന്ധമായും കൈവശം കരുതണം.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിഷ്കർഷിച്ചിട്ടുള്ള ഡ്രസ്സ് കോഡും മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും വിദ്യാർത്ഥികൾ കൃത്യമായി പാലിക്കേണ്ടതാണ്.

Previous
മേയ്ദിന നേട്ടങ്ങളെ കരിമേഘം പൊതിയുമ്പോൾ
Next
ആക്രമണം പുനരാരംഭിക്കുമെന്ന് ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment