Related News

കുവൈത്തിൽ നേരിയ ഭൂചലനം; ആശങ്ക വേണ്ടെന്ന് അധികൃതര്‍

Janayugom
Developer Admin

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1:27ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചില പ്രദേശങ്ങളിൽ ചെറിയ ആശങ്ക സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആഗോള സീസ്മിക് നിരീക്ഷണ ഏജൻസികളുടെ വിവരങ്ങൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏകദേശം 55 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. പ്രഭവകേന്ദ്രം അൽ അഹ്മദി മേഖലയ്ക്ക് സമീപമാണെന്നാണ് സൂചന. കുവൈത്തിൽ ഇത്തരം ചെറുതീവ്രതയുള്ള ഭൂചലനങ്ങൾ ഇടയ്ക്കിടെ അനുഭവപ്പെടുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ അധികൃതർ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ബന്ധപ്പെട്ട അധികൃതര്‍ നിർദേശിച്ചു.

Previous
പാചകവാതക വില വർധനവ്; സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് പണിമുടക്കും
Next
പഞ്ചാബിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ട സ്ഫോടനം; സുരക്ഷ ശക്തമാക്കി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment