Related News

എംബാപ്പെയ്ക്ക് പരിക്ക്; എൽ ക്ലാസിക്കോ നഷ്ടമായേക്കും

Janayugom
Developer Admin

സീസണിലെ നിർണായക മത്സരങ്ങൾ നടക്കാനിരിക്കെ റയൽ മാഡ്രിഡ് ആരാധകരെ ആശങ്കയിലാഴ്ത്തി കിലിയൻ എംബാപ്പെയുടെ പരിക്ക്. താരത്തിന്റെ ഇടതുകാലിലെ പേശിക്കേറ്റ പരിക്ക് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ മേയ് 10ന് നടക്കുന്ന ബാഴ്‌സലോണയ്‌ക്കെതിരായ ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിൽ എംബാപ്പെയ്ക്ക് കളിക്കാനാവില്ലെന്ന് ഏകദേശം ഉറപ്പായി. റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയ്ക്ക് പരിക്കേറ്റത്. ഇന്നലെ നടന്ന വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ക്ലബ്ബ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ടത്. പരിക്ക് ഭേദമാകാൻ എത്ര ദിവസമെടുക്കുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ലെങ്കിലും മേയ് മാസത്തിലെ പ്രധാന മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാണ്.

ലാ ലിഗ കിരീടപ്പോരാട്ടത്തിൽ നിർണായകമായ ബാഴ്‌സലോണയ്ക്കെതിരായ മത്സരത്തിൽ എംബാപ്പെയുടെ അഭാവം റയലിന് വലിയ തിരിച്ചടിയാകും. ബാഴ്‌സലോണ നിലവിൽ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനേക്കാൾ 11 പോയിന്റ് മുന്നിലാണ്. വരാനിരിക്കുന്ന മത്സരങ്ങളിൽ റയൽ പോയിന്റ് നഷ്ടപ്പെടുത്തുകയും ബാഴ്‌സലോണ വിജയിക്കുകയും ചെയ്താൽ, ക്ലാസിക്കോ മത്സരത്തിന് മുൻപ് തന്നെ ഹാൻസി ഫ്ലിക്കിന്റെ കീഴിലുള്ള ബാഴ്‌സലോണ ചാമ്പ്യന്മാരായേക്കാം. റയലിന് ഇനി ഞായറാഴ്ച എസ്പാന്യോളിനെതിരെയാണ് മത്സരം. ബാഴ്‌സലോണ ശനിയാഴ്ച ഒസാസുനയെ നേരിടും.

Previous
മേക്കപ്പിനുള്ള ബില്ലും സര്‍ക്കാരിന് , മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പെന്‍ഷന്‍
Next
ധോണിയുടെ തിരിച്ചുവരവ് വൈകും; സിഎസ്‌കെ ക്യാമ്പിൽ ആശങ്ക

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment