സിനിമ സീരിയല്‍ താരം സന്തോഷ് കെ നായർ അന്തരിച്ചു. കാറപ്പകടത്തില്‍ പെട്ടായിരുന്നു അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചായിരുന്നു അപകടം. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്കും പരിക്കുകളുണ്ട്. ഇവര്‍ ചികിത്സയില്‍ തിടരുകയാണ്. 100 ലേറെ സിനിമകളിൽ സന്തോഷ് അഭിനയിച്ചിട്ടുണ്ട്. നിലവില്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന മോഹിനിയാട്ടമാണ് അദ്ദേഹത്തിന്റെ അവസാന സിനിമ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment