പ്രഥമ ഇന്ത്യൻ ഇൻഡോർ ഓപ്പൺ കംബൈൻഡ് ഇനത്തിൽ കുൽദീപ് കുമാർ പോൾവാൾട്ടിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ചു. ഇതേ മത്സരത്തിൽ പങ്കെടുത്ത ദേവ് മീനയുടെ പേരിലുണ്ടായിരുന്ന 5.40 മീറ്റർ എന്ന റെക്കോഡാണ് കുൽദീപ് തിരുത്തിക്കുറിച്ചത്. മത്സരത്തിൽ 5.41 മീറ്റർ ഉയരം ചാടിക്കടന്നാണ് കുൽദീപ് ഈ നേട്ടം സ്വന്തമാക്കിയത്. എങ്കിലും ഏഷ്യൻ ഗെയിംസ് യോഗ്യതയ്ക്കായി നിശ്ചയിച്ചിരുന്ന 5.45 മീറ്റർ എന്ന ലക്ഷ്യം മറികടക്കാൻ താരത്തിന് സാധിച്ചില്ല. ഇതിനായുള്ള മൂന്ന് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. 21 വയസുകാരനായ കുൽദീപ് കുമാർ ഈ സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏപ്രിലില്‍ ജയ്പൂരിൽ നടന്ന മത്സരത്തിൽ 5.25 മീറ്റർ ചാടി സ്വർണം നേടിയിരുന്നു. ജയ്പൂരിലെ പ്രകടനത്തിലൂടെ 2026ലെ കോമൺവെൽത്ത് ഗെയിംസിലേക്കുള്ള യോഗ്യതയും കുൽദീപ് നേരത്തെ തന്നെ ഉറപ്പാക്കിയിട്ടുണ്ട്. ദേശീയ റെക്കോഡ് തിരുത്തിയതോടെ വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളിലും താരം വലിയ പ്രതീക്ഷ നൽകുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment