Related News

കെ സി വേണുഗോപാല്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍

Janayugom
Developer Admin

എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ (പിഎസി ) അദ്ധ്യക്ഷനായി പുനര്‍ നിയമനം. സംസ്ഥാന കോണ്‍ഗ്രസില്‍ സ്ഥാനത്തിനായുള്ള കടിപിടിയില്‍ വേണുഗോപിന്റെ പേരും ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് പുതിയ നിയമനവും.

പിഎസി അധ്യക്ഷ സ്ഥാനത്തേക്ക് 2026–27 വര്‍ഷത്തേക്കുള്ള നിയമനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപിച്ചത്. ലോക്സഭയില്‍ നിന്നുള്ള 15 പേരും രാജ്യസഭയില്‍ നിന്നുള്ള ഏഴുപേരും ഉള്‍പ്പെടെ 22 അംഗങ്ങളാണ് സമിതിയിലുള്ളത്. ലോക്സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയെ പിഎസി അധ്യക്ഷനായി നിയമിക്കുകയാണ് കീഴ് വഴക്കം. ഇതനുസരിച്ചാണ് കെസി വീണ്ടും പദവിയിലെത്തുന്നത്. മുസ്ലീം ലീഗ് വിഡി സതീശനെ പിന്തുണയ്ക്കുകയാണെന്ന സൂചന പരസ്യമായി അറിയിച്ച സാഹചര്യത്തിലാണ് കെസി ഡല്‍ഹിയില്‍ തുടരാന്‍ തീരുമാനിച്ചതെന്ന് സൂചനകളുണ്ട്

Previous
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട...
Next
മോഷണക്കുറ്റം ആരോപിച്ച് ആറാംക്സാസുകാരനെ ബോര്‍ഡിംങ് സ്കൂളില്‍ തലകീഴായി കെട്ടി...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment