ഒളിമ്പിക് ഹോക്കി മെഡൽ ജേതാവ് ഗുർബക്സ് സിങ് ഗ്രെവാൾ (84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ ഹോക്കിയിലെ സുവർണകാലഘട്ടത്തിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.
1968ലെ മെക്സിക്കോ സിറ്റി ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു അദ്ദേഹം. മെക്സിക്കോ ഒളിമ്പിക്സിൽ സഹോദരൻ ബൽബീർ സിങ് ഗ്രെവാളിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ചു എന്ന അപൂർവ റെക്കോഡും ഇദ്ദേഹത്തിനുണ്ട്. ഒരേസമയം ഒളിമ്പിക്സ് കളത്തിലിറങ്ങിയ സഹോദരങ്ങളായിരുന്നു ഇവർ. കായിക ജീവിതത്തിന് ശേഷം വെസ്റ്റേൺ റെയിൽവേയിൽ സീനിയർ സ്പോർട്സ് ഓഫീസറായി സേവനമനുഷ്ഠിച്ചു. നിരവധി യുവപ്രതിഭകളെ ഹോക്കിയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
മുംബൈയിൽ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ അദ്ദേഹം, മുംബൈ ഹോക്കി അസോസിയേഷന്റെ ഹോണററി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment