ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ താരത്തെ ഉടൻ തന്നെ ആംബുലൻസിൽ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി.
പഞ്ചാബ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിൽ അക്സർ പട്ടേൽ എറിഞ്ഞ പന്തിൽ ക്യാച്ചിന് ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. മിഡ് ഓഫിൽ നിന്ന് പന്തിന് പിന്നാലെ ഓടിയ എൻഗിഡി, പന്ത് പിടിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയും തല നിലത്തിടിക്കുകയുമായിരുന്നു. എൻഗിഡിക്ക് കടുത്ത വേദന അനുഭവപ്പെടുകയും അനങ്ങാൻ സാധിക്കാതെ വരികയും ചെയ്തതോടെ വൈദ്യസഹായം ലഭ്യമാക്കി. തുടർന്ന് ‘കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ’ നിയമപ്രകാരം ശ്രീലങ്കൻ താരം ദുഷ്മന്ത ചമീര എൻഗിഡിക്ക് പകരക്കാരനായി ടീമിലെത്തി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment