ലോകപ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ(77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഫ്രഞ്ച് സിനിമയുടെ ഓസ്കാർ എന്നറിയപ്പെടുന്ന ‘സീസർ’ പുരസ്കാരം നാലുതവണ സ്വന്തമാക്കിയ അപൂർവ്വ നേട്ടത്തിന് ഉടമയാണവർ.
എൺപതോളം സിനിമകളിൽ വേഷമിട്ട നതാലി, ലോകസിനിമയിലെ വിഖ്യാത സംവിധായകരായ ഫ്രാൻസ്വാ ട്രൂഫോ, ഴാങ് ലൂക് ഗോദാർദ് എന്നിവരുടെ ചിത്രങ്ങളിലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 1948ൽ നോർമൻഡിയിൽ ജനിച്ച അവർ നർത്തകിയായാണ് കരിയർ ആരംഭിച്ചത്. 1973ൽ പുറത്തിറങ്ങിയ ‘ഡേ ഫോർ നൈറ്റ്’ (ലന്യൂ അമേരിക്കൈൻ) എന്ന ചിത്രത്തിലെ പ്രകടനം നതാലിയുടെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായി. പ്രശസ്ത നടി ലോറാ സ്മിത് മകളാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment