Related News

‘ദൃശ്യം 3’യുടെ എല്ലാ ഡിജിറ്റൽ അവകാശങ്ങളും സ്വന്തമാക്കി ആമസോൺ പ്രൈം

Janayugom
Developer Admin

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ കാത്തിരിപ്പായ ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സംബന്ധിച്ചുള്ള പൂർണ്ണ അധികാരം തങ്ങൾക്കാണെന്നും നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിന് ഇത് മറ്റ് പ്ലാറ്റ്‌ഫോമുകൾക്ക് വിൽക്കാനോ ലൈസൻസ് നൽകാനോ അവകാശമില്ലെന്നും ആമസോൺ പബ്ലിക് നോട്ടീസിലൂടെ വ്യക്തമാക്കി. തങ്ങളുടെ പ്രത്യേക അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഈ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അവർക്കായിരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

ജീത്തു ജോസഫ് — മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗം മെയ് 21ന് തിയേറ്ററുകളിൽ എത്തും. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ ആദ്യവാരത്തോടെ ചിത്രീകരണം പൂർത്തിയായ സിനിമ നേരത്തെ ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവർ തന്നെയാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായക് എഡിറ്റിംഗും അനിൽ ജോൺസൺ സംഗീതവും നിർവ്വഹിക്കുന്നു.

Previous
ബ്ലേക്ക് ലൈവ്‌ലിക്ക് തിരിച്ചടി; ജസ്റ്റിൻ ബാൾഡോണിക്കെതിരായ ലൈംഗികാരോപണ പരാതികൾ കോ...
Next
ആഗോള കളക്ഷൻ 1500 കോടി കടന്ന് ‘ധുരന്ധർ 2’; ബോക്സ് ഓഫീസിൽ ചരിത്രനേട്ടവുമായി രൺവീർ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment