Related News

‘ധുരന്ധർ: ദ റിവഞ്ച്‘സിനിമയുടെ വ്യാജപതിപ്പ്; നീക്കം ചെയ്ത് യൂട്യൂബ്

Janayugom
Developer Admin

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് യൂട്യൂബിൽ. ബോക്സ് ഓഫീസിൽ ചരിത്രപരമായ വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടത്. ആരാധകർ ഉടൻ തന്നെ വിവരം സംവിധായകൻ ആദിത്യ ധറിനെയും യാമി ഗൗതമിനെയും ടാഗ് ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും, തുടർന്ന് യൂട്യൂബ് അധികൃതർ ഇടപെട്ട് ചിത്രം നീക്കം ചെയ്യുകയുമായിരുന്നു.

തിയേറ്ററുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ചിത്രം ഇതിനകം ആഗോളതലത്തിൽ 1,400 കോടി രൂപയ്ക്കടുത്ത് കളക്ഷൻ നേടിക്കഴിഞ്ഞു. ഷാരൂഖ് ഖാന്റെ ‘ജവാൻ’, യഷിന്റെ ‘കെജിഎഫ് 2′, രാജമൗലിയുടെ ‘ആർആർആർ’ എന്നീ ചിത്രങ്ങളുടെ റെക്കോർഡുകൾ ഇതിനകം തന്നെ ചിത്രം മറികടന്നു. ‘പുഷ്പ 2: ദി റൂൾ’, ‘ബാഹുബലി 2′, ‘ദംഗൽ’ എന്നീ ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ ‘ധുരന്ധർ 2’-ന്റെ മുന്നിലുള്ളത്.

1354 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിൽ നിന്ന് വാരിയത്. ഈ റെക്കോർഡ് വെറും 11 ദിവസം കൊണ്ട് മറികടക്കാൻ രണ്ടാം ഭാഗത്തിന് സാധിച്ചു എന്നത് ചിത്രത്തിന്റെ വമ്പിച്ച ജനപ്രീതിയാണ് വ്യക്തമാക്കുന്നത്. 

Previous
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ — റോജിൻ തോമസ്...
Next
മോഡിയുടെയും രാഹുലിന്റെയും വാക്കുകളുടെ വിലനിലവാരം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment