അഹമ്മദാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ ധുരന്ധർ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് ഗായിക ജാസ്മിൻ സാൻഡ്‌ലാസിനെതിരെ ട്രോളുകളുടെ പെരുമഴ. തന്റെ ഹിറ്റ് ഗാനമായ ‘ശരാരത്’ ആലപിക്കുന്നതിനിടെ ഗായിക തലയിലൂടെ വെള്ളമൊഴിച്ചതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
എന്നാൽ ഈ പ്രകടനത്തിനിടെ മൈക്ക് താഴ്ത്തി വെച്ചിട്ടും പാട്ട് പശ്ചാത്തലത്തിൽ തടസ്സമില്ലാതെ തുടർന്നതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്ന് കണ്ടു നിന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായത്. ഗായിക തത്സമയം പാടുകയല്ലെന്നും വെറും ലിപ് സിങ്കിംഗ് മാത്രമാണ് നടത്തുന്നതെന്നും മനസിലായതോടെ ആരാധകർ ഒന്നടങ്കം നിരാശ പ്രകടിപ്പിച്ചു. നൂറുകണക്കിന് രൂപ ടിക്കറ്റ് നൽകി തത്സമയ സംഗീതം കേൾക്കാൻ എത്തിയവരെ ജാസ്മിൻ വഞ്ചിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ആരോപണം.
പാടുന്നതിനേക്കാൾ കൂടുതൽ അഭിനയത്തിനാണ് ഗായിക മുൻഗണന നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാമിലും എക്സിലും ട്രോളുകൾ നിറഞ്ഞത്. ആദിത്യ ദര്‍ സംവിധാനം ചെയ്ത’ധുരന്ധർ’ എന്ന ചിത്രത്തിലൂടെയും ‘യാർ നാ മിലേ’ എന്ന ഗാനത്തിലൂടെയും ശ്രദ്ധേയയായ ജാസ്മിന് ഈ വിവാദം വലിയ തിരിച്ചടിയായി മാറുമോയെന്ന് കണ്ട് അറിയണം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment