Related News

വിഭജനത്തിന് കാരണക്കാര്‍ കോണ്‍ഗ്രസ് ; മുസ്ലീങ്ങളല്ല, പരാമര്‍ശവുമായി അസറുദ്ദീന്‍ ഒവൈസി

Janayugom
Developer Admin

1947ലെ ഇന്ത്യന്‍ വിഭജനത്തിന് മുസ്ലീംങ്ങള്‍ ഉത്തരവാദികളല്ലെന്നും അതിന് കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്നും ഓള്‍ ഇന്ത്യാ മജ് ലിസ്-ഇ ‑ഇത്തിഹാദുല്‍ മുസ്ലീമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസറുദ്ദീന്‍ ഒവൈസി. ഗുജറാത്തിലെ ലിംബായത്തില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഒവൈസിയുടെ വിവാദ പരാമര്‍ശങ്ങള്‍ .മൗലാന അബുല്‍ കലാം ആസാദിന്റെ ഇന്ത്യ വിന്‍സ് ഫ്രീഡംഎന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഒവൈസിയുടെ വിമര്‍ശനം.വിഭജനത്തിന് മുസ്ലീംങ്ങള്‍ ഉത്തരവാദികളല്ല. 

വിഭജനത്തിന് ഉത്തരവാദികളായവരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ലേ? ഇന്ത്യയെ വിഭജിക്കാന്‍ അനുവദിക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മൗലാന ആസാദ് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അടുക്കല്‍ പോയതായി തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്, ഒവൈസി പറഞ്ഞു. വിഭജനത്തിന്റെ ഭാരം മുസ്‌ലിങ്ങളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന ചരിത്ര വിവരണങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം ബിജെപിയെ സഹായിക്കാനാണ് മത്സരിക്കുന്നതെന്ന കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് കക്ഷികളുടെ ആരോപണങ്ങളെയും ഒവൈസി വിമര്‍ശിച്ചു.

പശ്ചിമ ബംഗാളിലെ സീറ്റ് നില ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് 294 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 294 സീറ്റിലും ഇടത് മുന്നണി 250 സീറ്റിലും ബി.ജെ.പി 294 സീറ്റിലും മത്സരിക്കുന്നു. എന്നാല്‍ ഒവൈസിയുടെ പാര്‍ട്ടി വെറും 11 സീറ്റിലാണ് മത്സരിക്കുന്നത്. ഞാന്‍ മത്സരിക്കുന്നതിലാണ് അവര്‍ക്ക് പ്രശ്‌നം. ആ 11 സീറ്റിനെക്കുറിച്ച് മറക്കൂ, 270 സീറ്റുകളില്‍ വിജയിച്ച് ബിജെപിയെ പരാജയപ്പെടുത്തൂ,അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്നും തന്നെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

Previous
ഒറ്റപ്പെട്ടുപോകുന്ന ദേവദാസി ജീവിതങ്ങൾ
Next
ബിജെപി തെരഞ്ഞെടുപ്പ് വിലയുരുത്തല്‍ യോഗങ്ങളില്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെത...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment